|    Dec 4 Sun, 2016 11:49 pm
FLASH NEWS

വൃശ്ചികപ്പുലരിയില്‍ ശബരീശനെ വണങ്ങാന്‍ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

Published : 16th November 2016 | Posted By: G.A.G

sabarimala

 

ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനു തുടക്കമിട്ടു മേല്‍ശാന്തി ടി എം. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ശബരിമല നട തുറന്നതോടെ വൃശ്ചികപ്പുലരിയില്‍ ശബരീശനെ വണങ്ങാന്‍ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണു ശബരിമല നട തുറന്നത്. തന്ത്രി കണ്ഠര് രാജീവരില്‍നിന്ന് അനുവാദം വാങ്ങി പുതിയ മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി വൃശ്ചികപ്പുലരിയില്‍ അയ്യപ്പനെ ഉണര്‍ത്തി. നിര്‍മാല്യത്തിന് ശേഷം നെയ്യഭിഷേകത്തിന് തുടക്കമായി. ഗണപതി ഹോമവും ഉഷപൂജയും പൂര്‍ത്തിയാക്കി. മാളികപ്പുറം ക്ഷേത്രനടയില്‍ മേല്‍ശാന്തി പുതുമന മനു നമ്പൂതിരിയും ആദ്യദിന പൂജകള്‍ക്ക് തുടക്കമിട്ടു. മുന്‍ കര്‍ണാടക മുഖ്യമന്ത്രി ഡി കുമാരസ്വാമി, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം കമ്മിഷണര്‍ രാമരാജ പ്രേമപ്രസാദ് തുടങ്ങിയവര്‍ വൃശ്ചികപ്പുലരിയില്‍ ദര്‍ശനത്തിനെത്തിയിരുന്നു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day