|    Dec 9 Fri, 2016 5:06 pm
FLASH NEWS

വൃശ്ചികം പിറന്നതോടെ നെല്ലറയില്‍ പൊറാട്ടുകളിയുടെ അരങ്ങുണരുന്നു

Published : 22nd November 2016 | Posted By: SMR

ആലത്തൂര്‍: വൃശ്ചികം പിറന്നതോടെ നെല്ലറയില്‍ പൊറാട്ടുകളിയുടെ (പൊറാട്ട് നാടകം) അരങ്ങുണരുകയായി. കൊയ്‌തൊഴിഞ്ഞ പാടത്തും പറമ്പിലും ഇനി കളിപ്പന്തലുയരും. മണ്ണിന്റെ മണമുള്ള നാട്ടു തനിമയുടെ സ്വത്വ കുടീരങ്ങളെ അരങ്ങിലെത്തിച്ച്  സമൂഹത്തിന്റെ ഉപബോധങ്ങളെ അനാവരണം ചെയ്യുന്ന സാംസ്‌കാരിക സാക്ഷാത്കാരമാണ് പൊറാട്ടുകളി. സവര്‍ണ മേധാവിത്വം നിലനിന്ന സാമൂഹിക ഘടനയില്‍ കീഴാളന് ക്ഷേത്രമതില്‍ക്കെട്ടിനകത്ത പ്രവേശനമുണ്ടായിരുന്നില്ല. അവന്റെ കലയ്ക്കും സാംസ്‌കാരിക രൂപങ്ങള്‍ക്കും ക്ഷേത്ര മുറ്റത്ത് സ്വീകാര്യത നിഷേധിക്കപ്പെട്ടു. കൂത്തും കൂടിയാട്ടവും ഓട്ടന്‍തുള്ളലും കഥകളിയും ക്ഷേത്രാങ്കണങ്ങളെ കലാ സാംസ്‌കാരിക കേന്ദ്രങ്ങളാക്കി. കീഴാളനത് കാണാ ന്‍ പോലും അവകാശം ഉണ്ടായില്ല. കാലം മാറി, ക്ഷേത്രവും കലകളും എല്ലാവര്‍ക്കും പ്രാപ്യമായി. പൊറാട്ട് നാടകം ഇപ്പോഴും പാടത്തും പറമ്പിലും തന്നെയാണ്. ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ ഒതുങ്ങുന്ന കലാരൂപമാണ് പൊറാട്ടുകളി. വായ് മൊഴിയായാണ് ഇന്നും പൊറാട്ടുകളിയുടെ നിലനില്‍പ്പ്. മറ്റ് പല കലാരൂപങ്ങള്‍ക്കും പഠനകേന്ദ്രങ്ങളും കളരികളും ഉണ്ടെങ്കിലും ഇതിനു മാത്രം പ്രോല്‍സാഹനമില്ല. പല കേരളീയ കലകളും വിദേശത്തു പോലും അവതരിപ്പിക്കപെടുമ്പോള്‍  പൊറാട്ട് നാടകം പാലക്കാട് ജില്ലയുടെ അതിര്‍ത്തി വിട്ട് വളര്‍ന്നിട്ടില്ല. പത്തില്‍ താഴെ പൊറാട്ടുനാടക സംഘങ്ങളേ ഇപ്പോഴുള്ളൂവെന്ന് പൊറാട്ടുകളി കലാകാരനായ എരിമയൂര്‍ രാമകൃഷ്ണന്‍ പറഞ്ഞു. മറ്റ് പല കലാരംഗത്തുമുള്ളവര്‍ വലിയ സമ്പാദ്യം നേടുമ്പോള്‍ ഇവര്‍ക്ക് ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. ചൊവ്വായ് ഊട്ടുപൂജ, കതിര്‍ ഉല്‍സവം, വെടി നാള്‍, പൊങ്കല്‍ തുടങ്ങിയ കീഴാള ഉല്‍സവങ്ങളോടു ബന്ധിച്ചാണ് പൊറാട്ട് നാടകം അരങ്ങേറുക. പല്ലഞ്ചാത്തന്നൂ ര്‍ കാടന്‍ തൊടി ഇളയ ഭഗവതിയുടെ മന്ദത്ത് ഈ വര്‍ഷത്തെ പൊറാട്ടുകളിക്ക് ഡിസംബര്‍ ആദ്യവാരം തുടക്കമാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day