|    Dec 11 Sun, 2016 9:34 am

വൃദ്ധയെ തലയ്ക്കടിച്ചു വീഴ്ത്തി മാല കവരാന്‍ ശ്രമം

Published : 19th November 2016 | Posted By: SMR

പയ്യന്നൂര്‍: തനിച്ചുതാമസിക്കുന്ന വൃദ്ധയുടെ ദേഹത്ത് മുളകുപൊടിയെറിഞ്ഞ് തലക്കയ്ടിച്ചു വീഴ്ത്തി മാല കവരാന്‍ ശ്രമം. രാമന്തളി പഞ്ചായത്ത് ഓഫിസ്-കോട്ടയം കടവ് റോഡിലെ നരമ്പില്‍ ഭഗവതിക്കാവ് കോട്ടം ക്ഷേത്രത്തിനു സമീപത്തെ പേത്തേര കാര്‍ത്യായനി(85)ക്കു നേരെയാണു അക്രമണം. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. അവിവാഹിതയായ കാര്‍ത്യായനി ഇടവഴിക്കരികിലെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. വീടിന്റെ മെയിന്‍ സ്വിച്ച് ഓഫാക്കിയ ശേഷം അകത്തുകടന്ന മോഷ്ടാവ് ഹാളിലിരിക്കുകയായിരുന്ന ഇവരുടെ കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞ ശേഷം മരക്കഷണം കൊണ്ടു തലക്കടിക്കുകയും രണ്ടു പവന്റെ മാല പൊട്ടിക്കുകയായിരുന്നു. നിലവിളികേട്ടു അയല്‍വാസികള്‍ ഓടിയെത്തുമ്പോഴേക്കും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. അയല്‍വാസികള്‍ ഇവിടെയത്തി മെയിന്‍ സ്വിച്ച് ഓണാക്കി ലൈറ്റിട്ടപ്പോള്‍ മാല നിലത്തുവീണു കിടക്കുന്ന നിലയില്‍ കണ്ടെത്തി. മോഷ്ടാവിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക