|    Dec 3 Sat, 2016 5:46 am
FLASH NEWS

വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന

Published : 22nd November 2016 | Posted By: SMR

ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന. കൊലപാതകം നടന്ന വീടിനു സമീപം താമസിക്കുന്നയാളാണ് പോലിസ് കസ്റ്റഡിയിലുള്ളത്. സംഭവം നടന്ന തൊട്ടടുത്ത ദിവസം തന്നെ പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയം നിലനില്‍ക്കുന്നതിനാലാണ് ഇതുവരെയും വിട്ടയയ്ക്കാത്തതെന്നാണ് സൂചന. നിരവധി പേരെ ഇതിനകം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് ഗോപാലകൃഷ്ണന്‍ തങ്കമണി ദമ്പതികള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് ആദ്യ സൂചനകള്‍ ഉണ്ടായിരുന്നു. പ്രതികള്‍ക്കായി പോലിസ് കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ എത്തി പരിശോധന നടത്തിയിരുന്നു. കെ ാലപാതകം നടന്ന വീട്ടിലെ കിണറ്റില്‍ നിന്ന് ലഭിച്ച ടോര്‍ച്ച്, വെട്ടുകത്തി എന്നിവ പരിശോധന്ക്ക് അയച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day