|    Oct 23 Sun, 2016 1:30 pm
FLASH NEWS

വീണ്ടുമെത്തി ഐ ലീഗ്

Published : 9th January 2016 | Posted By: SMR

കൊല്‍ക്കത്ത: ഇന്ത്യയിലെ മു ന്‍നിര ക്ലബ്ബുകള്‍ അണിനിരക്കുന്ന ഐ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പുതിയ എഡിഷന് ഇന്നു തുടക്കമാവും. ഐഎസ്എ ല്ലിന്റെ വരവോടെ തിളക്കം കുറഞ്ഞെങ്കിലും ഇത്തവണ കൂടുത ല്‍ കാണികളെ ഗ്രൗണ്ടിലെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടീമുകള്‍.
ഒമ്പതു ടീമുകളാണ് ഐ ലീഗ് കിരീടത്തിനായി പടക്കളത്തിലിറങ്ങുക. കഴിഞ്ഞ സീസണി ല്‍ കളിച്ച ഏഴു ടീമുകള്‍ക്കൊപ്പം ഇത്തവണ രണ്ടു പുതിയ ക്ലബ്ബുകള്‍ കൂടി ടൂര്‍ണമെന്റില്‍ ഭാഗ്യം പരീക്ഷിക്കാനെത്തുന്നുണ്ട്. മോഹന്‍ ബഗാനാണ് നിലവിലെ ഐ ലീഗ് ചാംപ്യന്‍മാര്‍.
മണിപ്പൂരില്‍ നിന്നുള്ള ഐസ്വാളും മഹാരാഷ്ട്രയില്‍ നിന്നുള്ള ഡിഎസ്‌കെ ശിവാജിയന്‍സുമാണ് ടൂര്‍ണമെന്റിലെ പുതുമുഖങ്ങള്‍. പതിവുപോലെ ഈ സീസണിലും കേരളത്തിലെ ഫു ട്‌ബോള്‍ പ്രേമികള്‍ക്ക് പിന്തുണയേകാന്‍ ടീമില്ല.
ബംഗാളില്‍ നിന്നും ഗോവയി ല്‍ നിന്നും രണ്ടു ടീമുകള്‍ വീതം ഐ ലീഗില്‍ മാറ്റുരയ്ക്കുമ്പോള്‍ കര്‍ണാടക, മുംബൈ, മേഘാലയ എന്നീവിടങ്ങളില്‍ നിന്ന് ഓ രോ ടീമുകളും ലീഗില്‍ പങ്കെടുക്കും. ബംഗാളില്‍ നിന്ന് ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ടു പവര്‍ഹൗസുകളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഒരിക്കല്‍ക്കൂടി അങ്കത്തിനിറങ്ങുമ്പോ ള്‍ ഗോവയില്‍ നിന്ന് സ്‌പോര്‍ട്ടിങ് ക്ലബ്ബും സാല്‍ഗോക്കറുമാണുള്ളത്. ബംഗളൂരു എഫ്‌സി, മും ബൈ എഫ്‌സി, ലജോങ് ഷില്ലോങ് എന്നിവയാണ് മറ്റു ടീമുകള്‍.
ഓരോ ടീമും ഹോം-എവേ രീതികളിലായി രണ്ടു തവണ വീതം ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന ടീമാണ് ചാംപ്യന്‍മാരാവുക. ഈ വര്‍ഷം മെയില്‍ ടൂര്‍ണമെന്റ് സമാപിക്കും.
ദേശീയ ലീഗ് ഐ ലീഗെന്നു മാറ്റിയ ശേഷമുള്ള ഒമ്പതാമത്തെ ടൂര്‍ണമെന്റാണ് ഇത്തവണത്തേത്. മൂന്നു ട്രോഫികളുമായി ഡെംപോ ഗോവയാണ് കിരീടവേട്ടയില്‍ തലപ്പത്തുള്ളത്. ചര്‍ച്ചില്‍ ബ്രദേഴ്‌സ് രണ്ടു തവണ ജേതാക്കളായപ്പോള്‍ സാല്‍ഗോക്കറും ബംഗളൂരും ഓരോ തവണ വീതം വിജയികളായി. ഡെംപോയും ചര്‍ച്ചിലും ഇത്തവണ ലീഗില്‍ ഇല്ലെന്നത് ഫുട്‌ബോള്‍ പ്രേമികളെ നിരാശരാക്കും. ഇരുടീമുകളും ടൂര്‍ണമെ ന്റില്‍ നിന്നു തരംതാഴ്ത്തപ്പെടുകയായിരുന്നു.
ഇന്നു രണ്ടു മല്‍സരങ്ങളുണ്ട്. നിലവിലെ ജേതാക്കളായ ബഗാനും പുതുമുഖ ടീം ഐസ്വാളും തമ്മിലാണ് ഉദ്ഘാടനമല്‍സരം. വൈകീട്ട് 4.30ന് ബഗാന്റെ ഹോംഗ്രൗണ്ടായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയമാണ് മല്‍സരത്തിനു വേദിയാവുന്നത്. രാത്രി 7.05നു നടക്കുന്ന രണ്ടാമത്തെ കളിയില്‍ ബംഗളൂരുവും സാല്‍ഗോക്കറും ഏറ്റുമുട്ടും. മല്‍സരം ഗോവയിലാണ്.
തുടര്‍ച്ചയായ രണ്ടു ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്കു തൊട്ടുപിറകെയാണ് ഐ ലീഗിന്റെ വരവ്. അതുകൊണ്ടു തന്നെ ഫുട്‌ബോള്‍ ആരാധകര്‍ ഐ ലീഗിനെയും സ്വീകരിക്കുമെന്നാണ് പ്രമുഖരുടെ വിലയിരുത്തല്‍. മൂന്നു മാസത്തോളം നീണ്ട ഐഎസ്എല്ലിനുശേഷം കഴിഞ്ഞ മാസം തിരുവനന്തപുരത്ത് സാഫ് ചാംപ്യന്‍ഷിപ്പും അരങ്ങേറിയിരുന്നു.
ഐഎസ്എല്ലില്‍ വിവിധ ടീമുകള്‍ക്കായി മിന്നുന്ന പ്രകടനം നടത്തിയ പല താരങ്ങളും ഐ ലീഗില്‍ കളിക്കുന്നുണ്ട്. ഇന്ത്യയുടെ സ്റ്റാര്‍ സ്‌ട്രൈക്കറും ക്യാപ്റ്റനുമായ സുനില്‍ ഛെത്രി, റോബിന്‍ സിങ്, തോയ് സിങ്, യുജെന്‍സന്‍ ലിങ്‌ദോ (ബംഗളൂരു), സുബ്രതാ പോള്‍ (ഡിഎസ്‌കെ ശിവാജിയന്‍സ്), ജെജെ ലാ ല്‍പെഖ്‌ലുവ, ബല്‍വന്ത് സിങ് (മോഹന്‍ ബഗാന്‍), സ്റ്റീവന്‍ ഡയസ്, അരാത്ത ഇസൂമി (മും ബൈ), ഡാരില്‍ ഡഫി (സാല്‍ഗോക്കര്‍), ഒഡാഫെ ഒന്‍യേക ഒകോലി (സ്‌പോര്‍ട്ടിങ് ഗോവ) എന്നിവരാണ് ലീഗിലെ ശ്രദ്ധേയതാരങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day