|    Dec 10 Sat, 2016 12:21 pm

വീണ്ടും കുഴല്‍പ്പണ വേട്ട; മുത്തങ്ങയില്‍ 45 ലക്ഷം പിടികൂടി

Published : 3rd November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് രേഖകളില്ലാതെ കടത്തിയ 45 ലക്ഷം രൂപ മുത്തങ്ങ എക്‌സൈസ് അധികൃതര്‍ പിടികൂടി. ഇന്നലെ രാവിലെ 6.45ന് വാഹന പരിശോധനയ്ക്കിടെയാണ് കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നു പണം പിടിച്ചെടുത്തത്. മൈസൂരുവില്‍ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സില്‍ നിന്നാണ് 45,20,250 രൂപ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കൊടുവള്ളി മാനിപുരം വാസിനിക്കണ്ടി അമീര്‍ (39), കല്‍പ്പറ്റ പുത്തൂര്‍വയല്‍ അയ്യപ്പന്‍കാട്ടില്‍ അബൂബക്കര്‍ (62), ഓമശ്ശേരി പുത്തൂര്‍ ചെറുകാട്ട് കണ്ണാറകുന്നമ്മല്‍ അബ്ദുല്ല (56) എന്നിവരെ കസ്റ്റഡിയിലെടുത്തു. പ്രത്യേകം തയ്യാറാക്കിയ സഞ്ചിയില്‍ നിറച്ച് ദേഹത്ത് കെട്ടിവച്ച നിലയിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. പണവും കസ്റ്റഡിയിലെടുത്തവരെയും പിന്നീട് സുല്‍ത്താന്‍ ബത്തേരി പോലിസിന് കൈമാറി. എക്‌സൈസ് സിഐ കെ എസ് സുരേഷ്, ഇന്‍സ്‌പെക്ടര്‍ എം കെ സുനില്‍, പ്രിവന്റീവ് എക്‌സൈസ് ഓഫിസര്‍മാരായ കെ വി ഷാജി, എം കെ ഗോപി, സിഇഒമാരായ പി ഷാജി, പി പി ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് കുഴല്‍പ്പണം പിടികൂടിയത്. ചൊവ്വാഴ്ച തോല്‍പ്പെട്ടിയില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നു രേഖകളില്ലാത്ത 60 ലക്ഷം രൂപ പിടികൂടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day