|    Oct 29 Sat, 2016 5:02 am
FLASH NEWS

വീണ്ടും കരിങ്കുരങ്ങ് ആക്രമണം; ഒരാള്‍ ആശുപത്രിയില്‍

Published : 5th October 2016 | Posted By: Abbasali tf

വണ്ടിപ്പെരിയാര്‍: വീണ്ടും കരിങ്കുരങ്ങ് ആക്രമണം.ഏലത്തോട്ട മാനേജരെ കടിച്ച് കാലിന്റെ രക്തകുഴല്‍ പൊട്ടി.  തൊഴിലാളികള്‍ ഭീതിയില്‍.വനം വകുപ്പിന്റെ കോന്നിയിലെ ഡോക്ടര്‍ സിഎസ് ജയകുമാര്‍ സ്ഥലത്ത് എത്തി മയക്കു വെടിവെച്ച് പിടികൂടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.വന്യ ഭീഷണി ആരംഭിച്ചതോടെ തൊണ്ടിയാര്‍ എസ്‌റ്റേറ്റില്‍ താല്‍ക്കാലിമായി പണികള്‍ നിര്‍ത്തിവെച്ചു.തൊണ്ടിയര്‍ എസ്‌റ്റേറ്റില്‍ നാഗംവേലി വീട്ടില്‍ അച്ചന്‍കുഞ്ഞെന്ന എം.സി മാത്യു (68) നൊണ് കരിങ്കുരങ്ങ് ആക്രമണത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച്ച രാവിലെ തോട്ടത്തിനുള്ളിലെ വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്ക് പോകുന്നതിനു വേണ്ടി മുന്‍വശത്തെ കതക് തുറന്ന് ചെരുപ്പ് ഇടുമ്പോഴാണ് കരിങ്കുരങ്ങ് കാലില്‍ കടിച്ചത്.പരിക്കേറ്റ മാത്യുവിനെ പെരിയാര്‍ സാമുഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രാധമിക ചികില്‍സ നല്‍കി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.വന്യമൃഗ ഭീഷണിയോടെ കടുത്ത പ്രതിസന്ധിയിലാണ് തോട്ടം ഉടമകള്‍. തോട്ടത്തില്‍ താമസിക്കുന്ന തൊഴിലാളികളുടെ കുട്ടികള്‍ അടക്കം ആര്‍ക്കും പുറത്ത് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്.ഇഞ്ചിക്കാട്,കുരിശുമല തൊണ്ടിയാര്‍ റോഡ് വഴി എത്തുന്ന നിരവധി തൊഴിലാളികള്‍ കരിങ്കുരങ്ങ് ആക്രമണ ഭീഷണി ഭയന്ന് തോട്ടത്തില്‍ എത്താതെയായതോടെ സമീപത്തെ നാലുതോട്ടങ്ങളുടെ പണികള്‍ ഭാഗികമായി തടസപ്പെട്ടു.അക്രമണ ഭീഷണിയുള്ള കരിങ്കുരങ്ങിനെ പിടികൂടാന്‍ കഴിയാത്ത വനം വകുപ്പിന്റെ നടപടിയില്‍ തൊഴിലാളികളും, നാട്ടുകാരും ശക്തമായ പ്രതിഷേധത്തിലാണ്.ഒരു മാസത്തിനുള്ളില്‍ തൊണ്ടിയാറ്റിലെ രണ്ട് ഏലതോട്ടങ്ങളിലായി ഒരു സ്ത്രീ തൊഴിലാളി ഉള്‍പ്പെടെ നാലുപേരെയാണ് കരിങ്കുരങ്ങ് കടിച്ചത്.തോട്ടം ഉടമയുടെ വീടിനു ചുറ്റും ഒറ്റപ്പെട്ട നിലയിലാണ് ഒരു കരിങ്കുരങ്ങുള്ളത്.കഴിഞ്ഞ ദിവസം സൂപ്പര്‍ വൈസര്‍ പെരുമത്ത് കിഴക്കേതില്‍ ജോണ്‍ സി പീറ്ററിനെ കടിച്ച് ഇരു കൈയ്ക്കും, കാലിനും മുറിവേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പ്രതിഷേധ സമരം ആരംഭിച്ചു.കോട്ടയം ഡിഎഫ്ഒ ജയരാമന്‍ ,പെരിയാര്‍ കടുവ സങ്കേതം ഡപ്യൂട്ടി ഡയറക്ടര്‍ സത്യന്‍,കുമളി റേഞ്ച് ഓഫീസര്‍ എസ്.മണി തുടങ്ങിയവര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day