|    Dec 5 Mon, 2016 9:56 am
FLASH NEWS

വീണുകിട്ടിയ 25 പവനും അരലക്ഷം രൂപയും ഉടമയ്ക്ക് തിരികെ നല്‍കി ബാലന്‍ മാതൃകയായി

Published : 21st November 2016 | Posted By: SMR

കൊടുവള്ളി: മദ്‌റസയില്‍ പേ ാകവെ റോഡ് സൈഡില്‍ നിന്നു വീണു കിട്ടിയ സ്വര്‍ണവും പണവുമടങ്ങിയ ബാഗ് ഉടമക്ക് തിരികെ നല്‍കി രണ്ടാം ക്ലാസ് വിദ്യാര്‍ഥി മാതൃകയായി. ആരാമ്പ്രം ഉണ്ണിരിക്കുന്നുമ്മല്‍താമസിക്കും കുമ്മങ്ങോട് റംലയുടെ മകനും പുള്ളിക്കോത്ത് ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്‌റസ മൂന്നാം തരം വിദ്യാര്‍ഥിയുമായ മുഹമ്മദ് സിനാന്‍ (ഏഴ്) ആണ് മാതൃകയായത്. പടനിലം ജി എം എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥികൂടിയാ സിനാന്‍ കഴിഞ്ഞ ദിവസം സന്ധ്യക്ക്മദ്‌റസയിലേക്ക് പോകവെയാണ് പരിസരത്തെ റോഡരുകില്‍ നിന്നു ഒരു ലേഡീസ് ബാഗ് കണ്ടുകിട്ടിയത്, തുടര്‍ന്നു കുട്ടി വീട്ടില്‍ കൊണ്ടുപോയി മാതാവിനെ ഏല്‍പ്പിക്കുകയായിരുന്നു.മാതാവ് ബേഗ് തുറന്നു പരിശോധിച്ചപ്പോഴാണ്‌ബേഗില്‍ 25 പവന്‍ സ്വര്‍ണവും, 55000 രൂപയുംരണ്ട് മൊബൈല്‍ ഫോണും ഉണ്ടായിരുന്നു.ബാഗില്‍ നിന്നു ലഭിച്ചതുണ്ടുകടലാസില്‍ കണ്ട ഫോ ണ്‍ നമ്പറി ല്‍ ബന്ധപ്പെട്ടപ്പോള്‍ ഉടമയെകണ്ടെത്തി സ്വര്‍ണവും പണവും തിരികെ നല്‍കുകയായിരുന്നു.’ ചോലക്കരത്താഴം സ്വദേശിനിയുടെതായിരുന്നു നഷ്ടപ്പെട്ട സ്വര്‍ണവും പണവുമടങ്ങിയപേഴ്‌സ്, ബൈക്കില്‍ സഞ്ചരിക്കവെയാണ് ബാഗ് റോഡില്‍ വിണ് നഷ്ടപ്പെട്ടത്.പിഞ്ചു കുട്ടിയുടെ സത്യസന്ധത നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day