|    Dec 11 Sun, 2016 5:23 pm
FLASH NEWS

വീഡിയോ കോളിങ് ഫീച്ചറുമായി വാട്‌സ്അപ്പ്

Published : 22nd October 2016 | Posted By: frfrlnz

whatsapp
ന്യൂയോര്‍ക്ക്:ലോകത്തെ ഒന്നാം നമ്പര്‍ ചാറ്റ് ആപ്പ് ആയ വാട്‌സ്ആപ്പ് വീഡിയോ കോളിങ് ഫീച്ചര്‍ ആപ്പിലും പരീക്ഷിക്കാന്‍ ആരംഭിച്ചു.ബീറ്റാ മോഡിലുള്ള ഫീച്ചര്‍ വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. സ്പാനിഷ് വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച ആദ്യവാര്‍ത്ത പുറത്തുവിട്ടത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്കും ഫീച്ചര്‍ ഉടന്‍ ലഭ്യമാക്കും.

മറുഭാഗത്തുള്ള ആളുടെ കൈവശം വിന്‍ഡോസ് ഫോണും അതില്‍ വീഡിയോ കോളിങ് ഫീച്ചറും ഉണ്ടാകണം. അല്ലെങ്കില്‍ കോള്‍ ചെയ്യാന്‍ സാധിക്കില്ല.ആപ്പ് അപ്‌ഡേറ്റ് ചെയ്ത് വിന്‍ഡോസ് ഫോണ്‍ യൂസര്‍മാര്‍ക്ക് ഫീച്ചര്‍ ലഭ്യമാണോയെന്ന് പരിശോധിക്കാം.

ആപ്പിലുള്ള കോള്‍ ബട്ടണ്‍ പ്രസ്സ് ചെയ്യുമ്പോള്‍ രണ്ട് ഓപ്ഷനുകളാവും കാണുക. വോയ്‌സ് കോള്‍ അല്ലെങ്കില്‍ വീഡിയോ കോള്‍. വോയ്‌സ് കോള്‍ നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുള്ളതാണ്. വീഡിയോ കോള്‍ ഫീച്ചര്‍ വഴി യൂസര്‍മാര്‍ക്ക്  ആളെ കണ്ട് സംസാരിക്കാം. ഒരേസമയം ഫ്രണ്ട് ക്യാമറയും റിയര്‍ ക്യാമറയും ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. കോള്‍ മ്യൂട്ട് ചെയ്യാനും മിസ്ഡ് കോള്‍ ലഭിച്ചാല്‍ അത് സംബന്ധിച്ച നോട്ടിഫിക്കേഷനും യൂസര്‍ക്ക് ലഭിക്കും.

ഐഒഎസ്, ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്കായി വാട്‌സ്ആപ്പ് അടുത്തിടെ സ്‌നാപ്പ്ചാറ്റിന് സമാനമായ ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു.

ലോകത്തെ ചാറ്റ് ആപ്പുകളില്‍ വാട്‌സ്ആപ്പ് ആണ് ഒന്നാം സ്ഥാനത്ത്. 100 കോടിയിലധികം വരും വാട്‌സ്ആപ്പ് യൂസര്‍മാരുടെ എണ്ണം. ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി അടുത്തിടെ സ്വകാര്യതാ നയം മാറ്റിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 717 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക