|    Dec 4 Sun, 2016 11:38 am

വീട് കുത്തിത്തുറന്ന് 20000 രൂപയും സ്വര്‍ണവും കവര്‍ന്നു

Published : 10th November 2016 | Posted By: SMR

കട്ടപ്പന: പൂട്ടിയിട്ടിരുന്ന വീട് കുത്തി തുറന്ന് 20000രൂപയും അരപവന്‍ സ്വര്‍ണവും കവര്‍ന്നതായി പരാതി. വണ്ടന്‍മേട് മാലി സ്വദേശിയായ ശിവ ഇല്ലം ശിവകുമാറിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. ശിവകുമാറും കുടുംബവും വീട് പൂട്ടി ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് സ്വദേശമായ കമ്പത്തേക്ക് പോയത്. എന്നാല്‍ ഇന്നലെ രാവിലെ വീട് തുറന്ന് കിടക്കുന്നതുകണ്ട് അയല്‍വാസികള്‍ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ശിവകുമാറും കുടുംബവും എത്തി പരിശോധിച്ചപ്പോഴാണ് അലമാരിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന രൂപയും കമ്മലും മോഷണം പോയതായി കണ്ടത്. വണ്ടന്‍മേട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day