|    Dec 5 Mon, 2016 10:06 pm
FLASH NEWS

വീട് കയറി ആക്രമണം; യൂത്ത് കോണ്‍ഗ്രസ്സ് നേതാവും കൂട്ടാളിയും റിമാന്‍ഡില്‍

Published : 8th November 2016 | Posted By: SMR

കരുനാഗപ്പള്ളി:യൂത്ത് കോണ്‍ഗ്രസ്സ് നേതാവും മുന്‍ ബ്ലോക്ക് മെംബറും സംഘവും വീട് കയറി മര്‍ദ്ദിച്ച കേസില്‍ അറസ്റ്റില്‍. മര്‍ദ്ദനമേറ്റ കുലശേഖരപുരം നീലികുളം പോളയില്‍ പട്ടാളം എന്നറിയപ്പെടുന്ന നൗഷാദിനെ പരിക്കുകളോടെ താലൂക്കാശുപത്രിയിലും അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഓച്ചിറ മുന്‍ബ്ലോക്ക് മെംബറായ കെഎസ്പുരം സുധീര്‍, കാഞ്ഞിക്കത്തറ നിയാസ്, നൗഷാദ് എന്ന സേട്ടു എന്നിവര്‍ക്കെതിരേ പോളയില്‍ നൗഷാദും ഭാര്യയും കരുനാഗപ്പള്ളി പോലിസ്സില്‍ പരാതി നല്‍കി.ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലിസ് കെഎസ് പുരം സുധീര്‍, നൗഷാദ് എന്നിവരെ അറസ്റ്റു ചെയ്തു.നിയാസ് ഒളിവിലാണ്.വീടിനോട് ചേര്‍ന്നുള്ള വഴിയരികില്‍ സംഘാംങ്ങള്‍ മദ്യപിച്ച് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദ്ദനത്തില്‍ കലാശിക്കുകയുമായിരുന്നു.ശനിയാഴ്ച രാത്രി പത്തിന് ആയിരുന്നു സംഭവം. നൗഷാദിന് കമ്പിവടി കൊണ്ട് തലയക്ക് അടിയേറ്റ് പരിക്കേറ്റതായും പ്രതികള്‍ക്കെതിരെ ഐപിസി 308 പ്രകാരം കേസ്സെടുത്തതായും പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day