|    Dec 6 Tue, 2016 8:29 am
FLASH NEWS

വീട് കയറി ആക്രമണം; കുട്ടികള്‍ക്കും ദമ്പതികള്‍ക്കും പരിക്കേറ്റു

Published : 17th November 2016 | Posted By: SMR

ആലുവ: വീടാക്രമണത്തില്‍ പിഞ്ചുകുട്ടികള്‍ ഉള്‍പടെ 4 പേര്‍ക്ക് പരിക്കേറ്റു. ആലുവ കുഞ്ഞുണ്ണിക്കര പനച്ചിക്കുഴി വീട്ടില്‍ മൊയ്തീന്‍ഷാ (30), ഭാര്യ ഹസീന (26), മക്കളായ 6 മാസം പ്രായമായ ആമിന സൈനബ്, ആറ് വയസ്സായ അഹമ്മദ് ഉമൈര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം. വാഹന സംബന്ധമായ വിഷയം സംസാരിക്കുന്നതിനായി വീട്ടിലെത്തിയവരാണ് മര്‍ദ്ദിച്ചത്. സഹോദരങ്ങളായ കുഞ്ഞുണ്ണിക്കര മരങ്ങാട്ടുകുടി സക്കീര്‍, ഷഫീക്ക് എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഭാര്യയ്ക്കും പിഞ്ചുകുട്ടികള്‍ക്കും മര്‍ദ്ദനമേറ്റത്. വാഹനത്തിന്റെ ആക്‌സില്‍ കൊണ്ട് സംഘം യുവാവിന്റെ തലയ്ക്കടിച്ചിരുന്നു. ശരീരമാസകലം ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവിന്റെ തലയില്‍ ഏഴില്‍പരം തുന്നിക്കെട്ടലുകളുണ്ട്. മര്‍ദ്ദനമേറ്റ കുടുംബത്തെ ആലുവ നജാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day