|    Dec 3 Sat, 2016 9:09 pm
FLASH NEWS

വീട്ടുവരാന്തയില്‍ കിടന്നുറങ്ങിയ വൃദ്ധനെ തെരുവുനായകള്‍ കടിച്ചുകൊന്നു

Published : 26th October 2016 | Posted By: mi.ptk

stay dog

തിരുവനന്തപുരം:  വര്‍ക്കലയില്‍ തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വൃദ്ധന്‍ മരിച്ചു. വര്‍ക്കല സ്വദേശി രാഘവന്‍ (90) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധനെ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തെരുവുനായകൂട്ടം ആക്രമിച്ചത്. ആറ് നായകള്‍ ചേര്‍ന്നാണ് രാഘവനെ ആക്രമിച്ചതെന്നാണ് വിവരം.അയല്‍വാസിയായ സ്ത്രീയാണ് സംഭവം ആദ്യം കണ്ടത്.
ആക്രമണത്തില്‍ രാഘവന്റെ മുഖത്തും തലയ്ക്കും കാലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ ആദ്യം വര്‍ക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്ത് കുറച്ച് നാളുകള്‍ക്ക് മുമ്പ് തെരുവുനായകളുടെ കടിയേറ്റ് ഒരു സ്ത്രീ മരിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 135 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day