|    Dec 9 Fri, 2016 6:59 pm
FLASH NEWS

വീട്ടുമുറ്റത്തെ പച്ചക്കറികൃഷിയില്‍ നൂറുമേനി വിളയിച്ച് ഒരു ജനപ്രതിനിധി

Published : 21st November 2016 | Posted By: SMR

തൃശൂര്‍: വിഷരഹിത പച്ചക്കറി കൃഷികളെ കുറിച്ചുള്ള വാചകമടിമാത്രം കേട്ടുശീലിച്ചവര്‍ക്ക് സ്വന്തം വീട്ടുപരിസരത്ത് കൃഷിത്തോട്ടമൊരുക്കി മാതൃകകാട്ടി ഒരു ജനപ്രതിനിധി. പൊയ്യ ഗ്രാമപ്പഞ്ചായത്തംഗം പൂപ്പത്തി സ്വദേശി സിജി വിനോദാണ് ആകെയുള്ള പത്ത് സെന്റ് പുരയിടത്തില്‍ പൊന്നു വിളയിക്കുന്നത്. വീട്ടിലെ പൂന്തോട്ടത്തിന്റെ സ്ഥാനത്ത് നിറയെ പച്ചക്കറികളാണ് വിളഞ്ഞിരിക്കുന്നത്. വീടിന്റെ ചുറ്റിലും മാത്രമല്ല മുകളില്‍ വരെ സ്ഥലം വെറുതെ വിട്ടിട്ടില്ല. പഞ്ചായത്ത് മെംബര്‍ എന്ന നിലയില്‍ ഒരുപാട് തിരക്കുകള്‍ ഉണ്ടെങ്കിലും അതിനിടയില്‍ കൃഷി ചെയ്യാനും സിജി സമയം കണ്ടെത്തും. ഭര്‍ത്താവ് വിനോദിന്റെ പിന്തുണയോടെയാണ് എല്ലാ തിരക്കുകള്‍ക്കിടയിലും കൃഷി ചെയ്യാന്‍ സാധിക്കുന്നത്. അടുക്കളത്തോട്ടം എന്ന നിലയിലാണ്  ആദ്യം കൃഷി തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ആവശ്യം കഴിഞ്ഞുള്ള പയര്‍ അടക്കമുള്ള പച്ചക്കറിസാധനങ്ങള്‍  വില്‍ക്കാനും സാധിക്കുന്നുണ്ടെന്ന്  സിജി പറഞ്ഞു. തക്കാളി, വിവിധ ഇനം പച്ചമുളക്, വഴുതന, വെണ്ട , ചോളം , ചുരയ്ക്ക, കോവയ്ക്ക , മഞ്ഞള്‍, പയര്‍, ശീതകാല വിളകളായ  കാബേജ്  തുടങ്ങിയവയാണ് ഈ പത്ത് സെ ന്ററില്‍ കൃഷി ചെയ്തിരിക്കുന്നത്. ഇവരുടെ പുരയിടത്തില്‍ വിളഞ്ഞിരിക്കുന്ന ചുരയ്ക്ക വലുപ്പത്തിന്റെ കാര്യത്തില്‍ വിസ്മയമായിരിക്കുകയാണ്. പഞ്ചാബി ഇനമായ ഈ ചുരയ്ക്ക ഇപ്പോള്‍ 165 സെന്റീമീറ്റര്‍  നീളത്തിലെത്തിയിട്ടുണ്ട്. കുട്ടികള്‍ സ്‌കൂളിലും വിനോദ് ജോലിക്കും പോകുന്നതിന് മുന്‍പ് സിജിക്കൊപ്പം കൃഷി പരിചരണം പൂര്‍ത്തിയാക്കും. വാര്‍ഡിലെ സന്ദര്‍ശനവും പഞ്ചായത്തിലെ  േജാലികളും കഴിഞ്ഞ് വൈകീട്ട്  വീട്ടിലെത്തിയാലും പ്രധാന         ജോലി കൃഷിയിടത്തിലാണ് . സ്വന്തം പുരയിടത്തില്‍ ഒരു കൃഷി സംസ്‌കാരത്തിന്റെ മാതൃക തീ ര്‍ത്തിരിക്കുകയാണ്  ജനപ്രതിനിധിയായ  സിജി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day