|    Oct 26 Wed, 2016 2:59 pm

വീട്ടുമാലിന്യത്തില്‍ നിന്ന് ജൈവവളം ഉല്‍പ്പാദിപ്പിച്ച് എരിമയൂര്‍ ഗ്രാമപ്പഞ്ചായത്ത്

Published : 1st September 2016 | Posted By: SMR

സുനുചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: വീട്ടുമാലിന്യം പൊതുനിരത്തിലും അന്യന്റെ തൊടിയിലും വലിച്ചെറിയുന്നവര്‍ അറിയുക, ലളിതമായൊരു പരിഹാരം ഇതിനുണ്ട്. ഒപ്പം ജൈവവളവും ബയോഗ്യാസും കിട്ടുകയും ചെയ്യും. വീടുകളിലെ മാലിന്യം വീട്ടുവളപ്പില്‍ത്തന്നെ സംസ്‌കരിക്കുക. അടുക്കളത്തോട്ടത്തിലേക്ക് വളവും അടുക്കളയിലേക്ക് ബയോഗ്യാസും ലഭ്യമാവും.
ജൈവകൃഷിക്കും ഇന്ധന ലാഭത്തിനും സ്വാശ്രയത്വത്തിനും ഇത് മുതല്‍ക്കൂട്ടാകും. എരിമയൂര്‍ പഞ്ചായത്തിലെ വീടുകളില്‍ സ്ഥാപിച്ച ഉറവിട മാലിന്യ സംസ്‌കരണ ബയോഗ്യാസ്  ജൈവവള നിര്‍മാണ യൂനിറ്റിന്റെ മാതൃകാ പ്രവര്‍ത്തനമാണിത്. 2015ലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 100 വീടുകളില്‍ പദ്ധതി തുടങ്ങിയത്. മുണ്ടൂര്‍ ഐആര്‍ടിസിയുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി ആദ്യഘട്ടം ആരംഭിച്ചത്. 10,500 രൂപയാണ് ഉറവിട മാലിന്യ സംസ്‌കരണ ബയോഗ്യാസ് നിര്‍മാണ യൂനിറ്റിന്റെ വില . ഇതില്‍ 2,625 രൂപ മാത്രമേ ഗുണഭോക്താവ് മുടക്കേണ്ടതായി വന്നുള്ളൂ. 2,625 രൂപ പഞ്ചായത്തും 5,250 രൂപ ശുചിത്വമിഷനും സബ്‌സിഡി നല്‍കിയതായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി വി കുട്ടികൃഷ്ണന്‍ പറഞ്ഞു. ഫൈബറില്‍ നിര്‍മിച്ച ടാങ്കാണ് ബയോഗ്യാസ് നിര്‍മാണ യൂനിറ്റിന്റെ പ്രധാന ഭാഗം.
അടുക്കളയിലെ പച്ചക്കറി,  മല്‍സ്യം, മാംസം, ഭക്ഷണം എന്നിവയുടെ അവശിഷ്ടം ഇതില്‍ നിക്ഷേപിക്കാം. കുറച്ചു ചാണകം കൂടി കലക്കിയൊഴിക്കണം. രാവിലെയും വൈകീട്ടും അരമണിക്കൂര്‍ നേരം ഉപയോഗിക്കാന്‍ ബയോഗ്യാസ് കിട്ടും. മാലിന്യ സംസ്‌കരണം, പരിസ്ഥിതി  സംരക്ഷണം എന്നിവയില്‍ പഞ്ചായത്ത് മറ്റ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം നിലവിലുണ്ട്. ഇത് ഫലപ്രദമായി നടപ്പാക്കാന്‍ വ്യാപാരികളും സംഘടനകളുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം വസന്തകുമാരി അറിയിച്ചു. പത്താം വാര്‍ഡില്‍ നടപ്പാക്കിയ മാതൃകാ പദ്ധതിയായിരുന്നു എല്ലാ വീടുകളില്‍ സൗജന്യമായി തുണി സഞ്ചി നല്‍കിയത്. മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് ഇതിന് നേതൃത്വം നല്‍കിയ പി അരവിന്ദാക്ഷന്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day