|    Dec 4 Sun, 2016 9:49 pm
FLASH NEWS

വീട്ടുനമ്പറിനു പിഴ ഈടാക്കില്ല: മന്ത്രി

Published : 22nd November 2016 | Posted By: SMR

കോഴിക്കോട്: 1500 ചതുരശ്ര അടിയില്‍ താഴെ നിര്‍മിക്കുന്ന വീടുകള്‍ക്ക് യാതൊരു പിഴയുമില്ലാതെ നമ്പറുകള്‍ നല്‍കുമെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍. കോഴിക്കോട് കോര്‍പറേഷനു കീഴിലെ അയല്‍ക്കൂട്ട-എഡിഎസുകള്‍ക്കുള്ള റിവോള്‍വിങ് ഫണ്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു  സംസാരിക്കുകയായിരുന്നു മന്ത്രി. കോര്‍പറേഷനും പഞ്ചായത്തുകള്‍ക്കുമുള്ള കെട്ടിട ഭേദഗതി നിയമത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഇതു സംബന്ധിച്ച് സ്ഥായിയായ മാറ്റമുണ്ടാകും. അധികാര വികേന്ദ്രീകരണത്തെയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറാന്‍ അവസരം ലഭിക്കാത്തത് നാട്ടിന്‍പുറത്തെ സാധാരണ സ്ത്രീകളെയാണ് ബാധിക്കാന്‍ പോകുന്നത്. കുടുംബശ്രീ പോലുള്ള വായ്പാ ഇടപാടുകളും നിക്ഷേപങ്ങളും സഹകരണ ബാങ്കുകള്‍ വഴിയാണ് നടക്കുന്നത്. സംസ്ഥാനത്തെ ഗ്രാമീണമേഖലയെ മാത്രമല്ല, നഗരത്തിലെ സ്ത്രീകളുടെ ജീവിതാവസ്ഥയും മാറ്റിമറിക്കും. നോട്ട് പ്രതിസന്ധി മൂലം ഗ്രാമങ്ങളില്‍ ബുദ്ധിമുട്ട് കൂടുകയാണ്.
കേരളത്തിലെ സഹകരണ ബാങ്കുകളുടെ നിക്ഷേപത്തില്‍ 40 ലക്ഷത്തോളം പ്രവാസികളുടെ അധ്വാനമുണ്ട്. മണല്‍ക്കാട്ടിലും മറ്റും ജോലി ചെയ്ത് കഷ്ടപ്പെട്ടുണ്ടാക്കുന്ന തുകയാണിത്- മന്ത്രി പറഞ്ഞു. ടാഗൂര്‍ ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day