|    Dec 4 Sun, 2016 1:38 pm

വീട്ടുകാര്‍ വയോധികയെ വെളിയില്‍ ഉപേക്ഷിച്ച് വീട്പൂട്ടി

Published : 23rd November 2016 | Posted By: SMR

ചിങ്ങവനം: വയോധികയെ വീടിന്റെ വെളിയില്‍ ഉപേക്ഷിച്ച് വീട്ടുകാര്‍ വീട് പൂട്ടി പോയതായി പരാതി. പനച്ചിക്കാടിനടുത്ത് ചോഴിയക്കാട് മേനാംപടവില്‍ സ്‌നേഹതീരം വീട്ടില്‍ മേരിയെ(65)യാണ് വീടിന്റെ വരാന്തയില്‍ ഉപേക്ഷിച്ചിട്ട് വീട്ടുകാര്‍ കടന്നു കളഞ്ഞത്. മേരിയ്ക്ക് രണ്ടു ആണ്‍മക്കളാണുള്ളത്.ഒരാള്‍ ആലുവയിലും മറ്റൊരാള്‍ ചോഴിയക്കാട്ടുമാണ് താമസം. ചോഴിയക്കാട്ടില്‍ താമസിക്കുന്ന മൂത്തമകന്‍ ജോലി ചെയ്യുന്നത് മുംബൈയിലാണ്. മേരി ആദ്യം ആലുവയിലുള്ള മകനോടൊപ്പമായിരുന്നു താമസം. ആലുവയിലുള്ള വീട് മകന്‍ വിറ്റതോടെ മേരി കുന്നന്താനത്തുള്ള സഹോദരന്റെ വീട്ടില്‍ എത്തി. അവിടെ താമസിക്കുന്നതിനിടെ വീടിനുള്ളില്‍ വീണു മേരിയ്ക്ക് പരിക്കേറ്റിരുന്നു. കാലിനു സാരമായി പരിക്കേറ്റ മേരിയെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പണം അടയ്ക്കാന്‍ നിവര്‍ത്തിയില്ലാതെ വന്നതോടെ മേരിയെ ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് ചേഴിയക്കാട്ടുള്ള മകന്റെ വീട്ടിലെത്തി. ഇതോടെ ആ വീട്ടില്‍ താമസിക്കുന്ന മകന്റെ അമ്മായിഅമ്മ വീട് പൂട്ടി സ്ഥലം വിടുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് മേരി ചോഴിയക്കാട്ടുള്ള മകന്റെ വീട്ടില്‍ എത്തിയത്.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചിങ്ങവനം പോലിസും ജനപ്രതിനിധികളും ചേര്‍ന്ന് മേരിയെ വീട് തുറന്ന് അകത്ത് പ്രവേശിപ്പിച്ചു.ഇവരെ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലേയക്ക് മാറ്റുന്നതിനുള്ള നീക്കവും അധിക്യതര്‍ നടത്തുന്നുണ്ട്. മേരിയെ ഇപ്പോള്‍ നാട്ടുകാരാണ് സംരക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ചിങ്ങവനം പോലിസിനെ വിവരം അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലന്ന് ആക്ഷേപം ശക്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day