|    Dec 6 Tue, 2016 11:21 pm
FLASH NEWS

വീട്ടില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ശ്രമിച്ച വൃദ്ധന്‍ പിടിയില്‍

Published : 28th November 2016 | Posted By: SMR

ഇരിങ്ങാലക്കുട: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന്‍ പിടിയില്‍. പാലപ്രകുന്ന് മുഞ്ഞേലി വീട്ടില്‍ ഗോപാലകൃഷ്ണനാണ് ഇരിങ്ങാലക്കുട പോലിസിന്റെ പിടിയിലായത്. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാറിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലപ്രകുന്നിലെ വസതിയില്‍ നിന്നു പ്രതിയെ അറസ്റ്റ് ചെയതത്. ആക്രമണത്തിന് ഇരയായ യുവതി നിലവിളിച്ചപ്പോള്‍ പ്രതി ഇറങ്ങിയോടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day