|    Dec 5 Mon, 2016 8:04 pm
FLASH NEWS

വീട്ടില്‍ കയറി അക്രമം; യുവാവിന് ഗുരുതര പരിക്ക്

Published : 23rd November 2016 | Posted By: SMR

ചെങ്ങന്നൂര്‍: മുളക്കുഴയിലെ വാടകവീട്ടില്‍ ഉണ്ടായ അക്രമത്തില്‍ ഒരാള്‍ക്ക് ഗുരുതര പരുക്ക്. മുളക്കുഴ കൈലാത്ത് വീട്ടില്‍ ലിബന്‍ വര്‍ഗീസള (24)നാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. തിരുമുളക്കുഴ റോഡില്‍ വാടകക്കാര്‍ താമസിക്കുന്ന വീട്ടിലെത്തിയ ലിബിനും വാടകയ്ക്ക് താമസിക്കുന്നവരുമായി ഉണ്ടായ വാക്കുതര്‍ക്കം കൈയ്യേറ്റത്തിലവസാനിക്കുകയായിരുന്നു. അക്രമത്തില്‍ ലിബിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് 108 ആംബുലന്‍സ് എത്തി ലിബിനെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.ചെങ്ങന്നൂര്‍ പോലിസ് അന്വേഷണം ആരംഭിച്ചു. പോലിസ് സ്ഥലത്തെത്തിയതോടെ വാടകക്കാര്‍ മുങ്ങി. പരിസര പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇവിടെ താമസിച്ചിരുന്നവരെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ലന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day