|    Dec 2 Fri, 2016 11:29 pm
FLASH NEWS

വീട്ടില്‍ കഞ്ചാവു കൃഷി; യുവാവ് അറസ്റ്റില്‍

Published : 25th October 2016 | Posted By: SMR

നെടുമങ്ങാട്: വീട്ടില്‍ കഞ്ചാവു ചെടി നട്ടുവളര്‍ത്തിയ യുവാവിനെ നെടുമങ്ങാട് എക്‌സൈസ് വിഭാഗം അറസ്റ്റ് ചെയ്തു. അരശുപറമ്പ് പുളിയന്നിക്കോണം പണയില്‍ പുത്തന്‍ വീട്ടില്‍ എ അഖില്‍ (20) ആണു പിടിയിലായത്. വീടിന്റെ പരിസരത്തു മൂന്നും ഒമ്പതും മാസം പ്രായമുള്ള ചെടികള്‍ പ്രതി നട്ടുവളര്‍ത്തുകയായിരുന്നുവെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരവിന്ദ് പറഞ്ഞു. റെയ്ഡില്‍ റെയ്ഞ്ച് എസ്‌ഐക്കൊപ്പം അസിസ്റ്റന്റ് എക്‌സൈസ് ഇ ന്‍സ്‌പെക്ടര്‍ ബി സുദര്‍ശനന്‍ പ്രിവന്റീവ് ഓഫിസര്‍മാരായ അഖില്‍ ദേവ്, സജികുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ ഷീജാ കുമാരി പങ്കെടുത്തു. ചാരായം, കഞ്ചാവ്, മയക്കുമരുന്ന് എന്നിവയുടെ വിപണനം, ഉപയോഗം എന്നിവ സംബന്ധിച്ചുള്ള പരാതികള്‍ 9400069420, 0472-2814790 എന്നീ നമ്പറുകളി ല്‍ അറിയിക്കണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day