|    Dec 4 Sun, 2016 5:18 am
FLASH NEWS

വീട്ടമ്മയെ തള്ളിവീഴ്ത്തി 9.65 ലക്ഷം അപഹരിച്ചെന്ന്

Published : 8th November 2016 | Posted By: SMR

പത്തനംതിട്ട: ബാങ്കില്‍ നിന്നു പണം എടുത്ത് മടങ്ങിയ വീട്ടമ്മയെ തള്ളിവീഴ്ത്തി 9.65 ലക്ഷം രൂപ അപഹരിച്ചതായി പരാതി. ഇന്നലെ രാവിലെ 11.30 ഓടെ ജില്ലാ വിജിലന്‍സ് ഓഫിസിന് സമീപമുള്ള റോഡിലായിരുന്നു സംഭവം. വെട്ടിപ്പ്രം മോഡിപ്പടി സ്വദേശിനി സുശീലയാണ് പണം നഷ്ടപ്പെട്ടതായി കാണിച്ച് പത്തനംതിട്ട സിഐക്ക് പരാതി നല്‍കിയത്. പുതിയതായി നിര്‍മിക്കുന്ന വീടിന്റെ ആവശ്യത്തിനായി കോളജ് റോഡില്‍ ജില്ലാ സ്റ്റേഡിയത്തിന് സമീപമുള്ള സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും പണം എടുത്ത്  വീട്ടിലേക്ക് മടങ്ങുമ്പോഴാണ്  ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ പുറകില്‍ നിന്ന് തള്ളി വീഴ്ത്തിയ ശേഷം കൈയ്യിലുണ്ടായിരുന്ന പണം അടങ്ങിയ ഹാന്‍ഡ് ബാഗുമായി രക്ഷപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ഇവര്‍ ഉച്ചയോടെ പരാതി നല്‍കുകയായിരുന്നു. പത്തനംതിട്ട സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം ബാങ്കിലെത്തി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day