|    Dec 5 Mon, 2016 3:58 pm
FLASH NEWS

വീട്ടമ്മയുടെ സാഹസികതയില്‍ കരപറ്റിയത് അഞ്ചു ജീവനുകള്‍

Published : 2nd December 2016 | Posted By: SMR

തിരൂരങ്ങാടി: പുഴയില്‍ മുങ്ങി താഴുകയായിരുന്ന അഞ്ചുജീവനുകള്‍ രക്ഷപ്പെടുത്തി വീട്ടമ്മയുടെ സാഹസികത. ഉള്ളണം തയ്യില്‍പ്പടി പുറ്റേക്കാട് അബ്ദുല്‍ അസീസിന്റെ ഭാര്യആയിഷ (40) ആണ് മൂന്നിയൂര്‍ കുന്നത്തുപറമ്പ് മുറിക്കുംതറ പുഴക്കടവില്‍ മുങ്ങിത്താഴ്ന്ന ബന്ധുക്കളായ അഞ്ചുപേരുടെ ജീവന്‍ രക്ഷപ്പെടുത്തിയത്.ആയിഷയുടെ മരുമകളും പുറ്റേക്കാട് മുസ്തഫയുടെ ഭാര്യയുമായ ഹാദിയ (18),കുന്നത്തുപറമ്പ് പാലത്തിങ്ങല്‍ മുനീറിന്റെ ഭാര്യ ഉമ്മുസല്‍മ(19),കുന്നത്തുപറമ്പ് കരിവീട് മാളിയേക്കല്‍ ഉമ്മറിന്റെ ഭാര്യ റഷീദ (42),പരപ്പനങ്ങാടി വെള്ളിയേങ്ങല്‍ അബ്ദുല്‍ ലത്തീഫിന്റെ ഭാര്യ സഈദ (32), കുന്നത്തുപറമ്പ് പാലത്തിങ്ങല്‍ യൂസുഫിന്റെ ഭാര്യ സഫിയ 42) എന്നിവരാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മൂന്നിയൂര്‍ കുന്നത്തുപറമ്പ് കളിയാട്ടമുക്ക് റോഡിലെ മുറിക്കുംതറ (കരിവീട്) കടവില്‍ അപകടത്തില്‍പെട്ടത്. മാളിയേക്കല്‍ പാത്തുമ്മുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബത്തില്‍ ഒരുമിച്ചുകൂടിയതാണ് എല്ലാവരും. ഹാദിയ, ഉമ്മുസല്‍മ, റഷീദ എന്നിവര്‍ വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കെ കാല്‍വഴുതി ഹാദിയ ആഴംകൂടിയ ഭാഗത്തേക്ക് ഒഴുകിപ്പോവുകയായിരുന്നു.ഉമ്മുസല്‍മയും റഷീദയുടെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷെ ഇവരും അപകടത്തില്‍പെട്ടു. ശേഷം സഈദ, സഫിയ എന്നിവര്‍  രക്ഷപ്പെടുത്താനിറങ്ങിയെങ്കിലും കൂടെ ഇവരും മുങ്ങിതാഴ്ന്നു. എല്ലാവരും അപകടത്തില്‍ പെട്ടതോടെ സഫിയ ബഹളം വെയ്ക്കുകയായിരുന്നു. ബഹളംകേട്ട്  അടുക്കളയിലായിരുന്ന ആയിഷ ഓടിചെന്ന് പുഴയിലേക്ക് എടുത്തുചാടി എല്ലാവരെയും രക്ഷപ്പെടുത്തി. അപ്പോഴേക്കും ബഹളം കേട്ട്  ആളുകള്‍ ഓടിക്കൂടി. പുഴയില്‍ നിന്നും കരയ്‌ക്കെടുത്തപ്പോള്‍ റഷീദ, ഉമ്മുസല്‍മ എന്നിവര്‍ ബോധം നഷ്ടപ്പെട്ടിരുന്നു. ഇവര്‍ക്ക് പ്രാഥമിക ചികില്‍സനല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day