|    Dec 4 Sun, 2016 5:22 am
FLASH NEWS

വീട്ടമ്മമാരോട് കലക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന്

Published : 10th November 2016 | Posted By: SMR

പാലക്കാട്: പുതുശേരി പഞ്ചായത്തില്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന ഇരുമ്പുരുക്ക് കമ്പനിക്കെതിരേ സമരം നടത്തുന്ന വീട്ടമ്മമാരോട് അപമര്യാദയായി പെരുമാറിയ  ജില്ലാ കലക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി വനിതാ സബ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് പരിസ്ഥിതി കാവല്‍ സംഘത്തിന്റെ യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ യോഗം നടത്തുന്നതിനിടെ ഇരുമ്പുരുക്ക് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന നിവേദനം നല്‍കാന്‍ ചെന്ന സ്ത്രീകളോടാണ് ജില്ലാകലക്ടര്‍ അപമര്യാദയോട് പെരുമാറുകയായിരുന്നു. ഇത് സംബന്ധിച്ച് വനിതാ കമ്മീഷനും മനുഷ്യവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.  മനുഷ്യജീവന് ഭീഷണിയുയര്‍ത്തുന്ന ഈ കമ്പനികള്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നു മാറ്റി സ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.വാര്‍ത്താസമ്മേളനത്തില്‍ ഷൈലി വില്‍സണ്‍, ശ്രീകലാ വിശാഖന്‍, സാവിത്രി കരുണാകരന്‍, സാവിത്രി ഹരികുമാര്‍, സുജി രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day