|    Dec 4 Sun, 2016 3:41 pm

വീടൊരുങ്ങി; വൈദ്യുതിയും കുടിവെള്ളവും അകലെ

Published : 24th October 2016 | Posted By: SMR

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ ചേനപ്പാടി ആദിവാസികള്‍ക്കു വീടൊരുങ്ങി.കുടിവെള്ളവും വൈദ്യുതിയും ഇനിയും അകലെ.——മരം വീണ് വീടുതകര്‍ന്ന് ആദിവാസി ബാലന്‍ വിനോദ് മരിച്ചിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാവുന്നു.ദുരന്തത്തെ അതിജീവിച്ച അമ്മ ശോഭനയും മൂന്നു മക്കളും അടക്കം ഉള്‍ക്കാട്ടില്‍ നിന്നും മടങ്ങി പരുത്തിപ്പെറ്റയില്‍ ലഭിച്ച പുതിയ വീട്ടില്‍ താമസം തുടങ്ങിയെങ്കിലും വൈദ്യുതിയും വെളിച്ചവുമില്ലാത്തത് ദുരിതത്തിലാക്കുന്നു.——2014 ഒക്ടോബര്‍ 25 നാണ് ചേനപ്പാടിയില്‍ ഉള്‍ക്കാടിനോട് ചേര്‍ന്നു താമസിച്ച ശോഭനയുടെ വീടിനുമേല്‍ കൂറ്റന്‍ മരം കടപുഴകി വീണ് വിനോദ് മരത്തിനടിയില്‍പ്പെട്ടു മരിച്ചത്.ശോഭനയും മക്കളായ രാകേഷ്,ബാബു, സുധീഷും അടക്കമുള്ളവര്‍ ഭാഗ്യം കൊണ്ടാണ് അന്നു രക്ഷപ്പെട്ടത്.ഇതോടെ ചേനപ്പാടി കുടംബങ്ങളെ പുല്ലങ്കോട് വെല്‍ഫയര്‍ കേന്ദ്രത്തിലേക്ക് മാറ്റി.എന്നാല്‍ ശോഭനയും കുടംബവും കല്ലാമൂല ചിങ്കക്കല്ല് കോളനിയിലേക്ക് താമസം മാറ്റുകയായിരുന്നു.ഇതിനിടയില്‍ പട്ടികവര്‍ഗ വകുപ്പ് ആശിച്ച ഭൂമി ആദിവാസിക്ക് സ്വന്തം എന്ന പദ്ധതിയില്‍  ശോഭനയ്്്ക്കും ഒമ്പത് കുടുംബങ്ങള്‍ക്കും ഭൂമിയും വീടും അനുവദിച്ചു.രണ്ടു വര്‍ഷത്തോളമായി ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞ എല്ലാ കുടുംബങ്ങളും ഇപ്പോള്‍ ക്യാംപില്‍ പരുത്തിപ്പറ്റയിലേക്കു താമസം മാറിയിട്ടുണ്ട്.——ശോഭനയും മക്കളും അടുത്തിടെയാണ് പരുത്തിപ്പെറ്റയിലേക്കു വന്നത്.——വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ചില വീടുകള്‍ക്കു കെട്ടിട നമ്പര്‍ നല്‍കാന്‍ നടപടിയില്ല.നമ്പര്‍ ലഭിക്കാത്തതിനാല്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല.——കോളനിക്കാര്‍ക്ക് കുടിവെള്ളമൊരുക്കാനും ഭരണകൂടം തയ്യറാവുന്നില്ല.——കോളനിയിലേക്കുള്ള റോഡും ഗതാഗത യോഗ്യമല്ല.——വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും വൈദ്യുതിയും വെളളവുമെത്തിക്കാത്തത് ആദിവാസികളെ ഏറെ പ്രയാസത്തിലാക്കിയിരിക്കുകയാണ്.സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍നിന്നാണ് അന്‍പതോളം വരുന്ന ആളുകള്‍ക്ക് ഉപയോഗിക്കാനുള്ള വെള്ളം കൊണ്ടുവരുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് അധികൃതര്‍ വീടുകള്‍ക്ക് നമ്പറിട്ട് നല്‍കാത്തതും പ്രശ്്‌നം തന്നെ.——വീടിന് തൊട്ടടുത്തായി വൈദ്യുതി ലൈന്‍ സ്ഥാപിച്ചിട്ടും കെട്ടിട നമ്പര്‍ കിട്ടാത്തതിനാല്‍ കണക്ഷന്‍ നടപടി വൈകുകയാണ്.——ശോഭനയടക്കം മൂന്ന് കുടുംബങ്ങളുടെ വീടുകള്‍ക്ക് പഞ്ചായത്ത് നമ്പര്‍ ലഭിച്ചിട്ടുണ്ട്.എന്നാല്‍ ആറ് വീടുകള്‍ക്ക് ഇപ്പോഴും നമ്പര്‍ കിട്ടിയിയിട്ടില്ല. ഇതോടെ ഒരു വീടിനും വൈദ്യുതിയും ലഭിച്ചില്ല.——അതേ സമയം പരുത്തിപ്പെറ്റയിലെ ചേനപ്പാടിക്കാരുടെ വീടിന് കെട്ടിടനമ്പര്‍ നല്‍കാത്തതില്‍ രാഷ്ട്രീയമുണ്ടെന്ന്് ആരോപണമുണ്ട്. വീടിനു നമ്പര്‍ നല്‍കുന്നത് തടസ്സപ്പെടുത്തുന്നത് വാര്‍ഡ് അംഗവും കഴിഞ്ഞ ദിവസം രാജിവച്ച  വൈസ് പ്രസിഡന്റ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണനാണെന്ന് ഡി—വൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ എസ് അന്‍വര്‍ പറയുന്നത്.——എന്നാല്‍ ആദിവാസികള്‍ക്ക് കരഭൂമിയെന്ന് പറഞ്ഞ് നിലമെന്ന് രേഖപ്പെടുത്തിയ ഭൂമി വാങ്ങിക്കൊടുത്തത് സിപിഎമ്മിന്റെ പ്രവര്‍ത്തകരാണെന്നും ഇതില്‍ അഴിമതിയുണ്ടെന്നുമാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.രാഷ്ട്രീയ പാര്‍ട്ടികള്‍ തര്‍ക്കിച്ച് രാഷ്ട്രീയ വിരോധം തീര്‍ക്കുമ്പോള്‍ പ്രശ്‌നത്തില്‍ ഇടപെടേണ്ട പട്ടികവര്‍ഗ വകുപ്പ് കാഴ്ചക്കാരാണ്.——ഇതോടെ ശോഭനയടക്ക മുള്ള കുടുംബങ്ങളുടെ വൈദ്യുതീകരണ നടപടി അനന്തമായി നീളുകയാണ്.——

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day