|    Dec 7 Wed, 2016 2:04 pm
FLASH NEWS

വീടുകയറി ആക്രമണം: പോലിസുകാര്‍ക്കെതിരേ രണ്ട് മാസത്തിനകം നടപടി വേണം: ഹൈക്കോടതി

Published : 17th November 2016 | Posted By: SMR

നാദാപുരം: പ്രതിയെ തേടി വീട്ടിലെത്തിയ പോലിസ് സംഘം അതിക്രമം നടത്തിയെന്ന ഹരജിയില്‍ പോലിസിനെതിരേ രണ്ടു മാസത്തിനകം നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുമ്മങ്കോട്ടെ കോമ്പിയുള്ളതില്‍ താഴക്കുനി പാത്തൂട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് സംഭവസമയത്ത് നാദാപുരം എസ്‌ഐ ആയിരുന്ന കെ ടി ശ്രീനിവാസന്‍, എഎസ്‌ഐ സുജിത്ത്, സംഘത്തിലുണ്ടായിരുന്ന മറ്റു പോലിസുകാര്‍ക്കെതിരേയും നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്.
2015 സപ്തംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാത്തുട്ടിയുടെ ഭര്‍ത്താവിനെ അന്വേഷിച്ചു രാവിലെ പത്തരയോടെ വീട്ടിലെത്തിയ പോലിസ് സംഘം വീട്ടിനുള്ളില്‍ കയറി അതിക്രമം നടത്തുകയായിരുന്നു.
ഇതിനെതിരേ ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കി. കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും വീടിന് സംഭവിച്ച നാശനഷ്ടത്തിന് മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും നഷ്ടപരിഹാരം പോലിസുകാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചെടുക്കണമെന്നും വീടിന്റെ വാതില്‍ പൊളിക്കുന്ന രംഗങ്ങള്‍ പരിശോധിച്ച് കേസെടുക്കണമെന്നും ജൂണ്‍ എട്ടിന് കമ്മീഷന്‍ ഉത്തരവിട്ടു.
ഈ ഉത്തരവ് നടപ്പാവാത്തതിനെ തുടര്‍ന്ന് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവ് രണ്ടുമാസത്തിനകം അതേപടി നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day