|    Dec 4 Sun, 2016 9:28 am
FLASH NEWS

വീടിന്റെ സുരക്ഷ മുതല്‍ കന്നുകാലിക്ക് തീറ്റ നല്‍കാന്‍ വരെ സംവിധാനം

Published : 24th October 2016 | Posted By: SMR

മാള:  വീടിന്റെ സുരക്ഷിതത്ത്വവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളുമായി മതിലകം വിദ്യാജ്യോതി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍ദോ കുര്യന്‍. മാള ഹോളിഗ്രേസ് അക്കാദമിയില്‍ രണ്ടുദിവസമായി നടന്നുവന്ന ടെക്‌ഫെസ്റ്റിലാണ് ഈ കൊച്ചു മിടുക്കന്റെ സുരക്ഷാ സംവിധാനങ്ങള്‍ ശ്രദ്ധേയമായത്. മൂവിങ് ക്യാമറയാണ് അവയിലൊന്ന്. ഒരു റൂമിലെ മൂന്നോ നാലോ ക്യാമറകള്‍ക്ക് പകരമായി ഒരു മൂവിങ് ക്യാമറ മതിയാകുമെന്നാണ് എല്‍ദോ പറയുന്നത്. മുറിയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ആളനക്കം പോലെ എന്തെങ്കിലുമുണ്ടായാല്‍ സെന്‍സറിലൂടെ സന്ദേശം ലഭിക്കുന്ന ക്യാമറ ആഭാഗത്തേക്ക് തിരിയും. അടുത്ത നിമിഷം തന്നെ മറ്റൊരു ഭാഗത്താണ് ആളനക്കമുണ്ടാകുന്നതെങ്കില്‍ ക്യാമറ ആഭാഗത്തേക്ക് തിരിയും. ഇത്തരത്തില്‍ സ്റ്റില്‍ ഫോട്ടോയും മൂവിയും ക്യാമറയുമായി ബന്ധിപ്പിച്ചിട്ടുള്ള മെമ്മറിയിലെത്തും. ആര്‍എഫ്‌ഐപി ടാഗ് അല്ലെങ്കില്‍ ഇംപ്ലാന്റ് മെക്കാനിക്കല്‍ ഡോര്‍ ലോക്കാണ് മറ്റൊരു സംവിധാനം. പ്രോഗ്രാം ചെയ്തുവച്ച ചിപ്പിന്റെ സഹായത്തോടെ ലോക്ക് ചെയ്ത വാതില്‍ ആ ചിപ്പിന്റെ സഹായത്തോടെ മാത്രമേ തുറക്കാനാകൂ. അതുകൊണ്ട് തന്നെ ലോക്ക് പൊളിച്ചുള്ള മോഷണത്തിനും അതിക്രമത്തിനും സാധ്യമാകില്ല. സ്മാര്‍ട്ട് ഹാംഗറാണ് മറ്റൊരു സംവിധാനം. ഈ സംവിധാനവുമായി ബന്ധിപ്പിച്ച റോപ്പില്‍ ഹാംഗറിലിടുന്നതും അല്ലാതെയിടുന്നതുമായ വസ്ത്രങ്ങള്‍ മഴ വരുമ്പോള്‍ ഓട്ടോമാറ്റിക്കായി സുരക്ഷിത സ്ഥാനത്തെത്തും.  ഏതെങ്കിലും പ്ലഗ് പോയിന്റിലോ മറ്റോ അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചാല്‍ മെയിന്‍ ഓഫാകുക, വളര്‍ത്തു മൃഗങ്ങള്‍ക്ക് സെറ്റു ചെയ്തു വച്ച സമയങ്ങളില്‍ തീറ്റ നല്‍കുക, തീയുള്ള ഭാഗത്ത് മാത്രം വെള്ളമെത്തുന്നതോടെ സംരക്ഷണവും ചെലവ് കുറവുമാക്കുന്ന സംവിധാനം തുടങ്ങി 12 ഇന സംവിധാനങ്ങളുമായാണ് ഈ കൊച്ചു മിടുക്കനെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day