|    Dec 10 Sat, 2016 6:13 pm

വി മുരളീധരന് കെ ടി ജലീലിന്റെ മറുപടി; വിമര്‍ശനം മതസൗഹാര്‍ദം വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടുന്നതിനാല്‍

Published : 1st November 2016 | Posted By: SMR

തിരുവനന്തപുരം: ശബരിമല ദര്‍ശനവുമായി ബന്ധപ്പെ് പരിഹാസമുയര്‍ത്തി ഫേസ്ബുക്ക് പോസ്റ്റി ബിജെപി മുന്‍ അധ്യക്ഷന്‍ വി മുരളീധരന് മറുപടിയുമായി മന്ത്രി കെ ടി ജലീല്‍. മതസൗഹാര്‍ദം വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടുന്നതിനാലാണ് മുരളീധരന്‍ തനിക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയതെന്ന് ജലീല്‍ പ്രതികരിച്ചു. ശബരിമലയില്‍ ഏതു മതസ്ഥര്‍ക്കും പോവാം. മതസൗാര്‍ദത്തിന്റെ ഉദാത്ത ഉദാഹരണമായ ശബരിമലയെക്കുറിച്ച് ലോകമറിയുന്നതില്‍ മുരളീധരനെപ്പോലെയുള്ളവര്‍ ആശങ്കപ്പെടുന്നുണ്ട്. സുവര്‍ണക്ഷേത്രത്തില്‍ പോയപ്പോള്‍ ലഭിച്ച അതേ അനുഭവമാണ് തനിക്ക് ശബരിമലയിലും ലഭിച്ചത്. ഇന്നലെകളില്‍ രാജ്യത്തുണ്ടായിരുന്ന സൗഹാര്‍ദാന്തരീക്ഷം എന്താണെന്ന് ശബരിമലയില്‍നിന്ന് മനസ്സിലാക്കാനാവും. വാവരും അയ്യപ്പനും സംഗമിക്കുന്ന ശബരിമല യഥാര്‍ഥ മതസൗഹാര്‍ദ കേന്ദ്രമാണ്.
തന്നെ വിമര്‍ശിക്കുന്നവര്‍ എന്തും പറഞ്ഞോ.െ എല്ലാ ജനങ്ങള്‍ക്കും അവിടെ പോകാനാവുമെന്ന് അറിയുന്നതിന് മുരളീധരന് ഭയമായിരിക്കാമെന്നും ജലീല്‍ പ്രതികരിച്ചു. ശബരിമലയെ പിക്‌നിക് സ്‌പോായി മാറ്റരുതെന്നും മുന്‍ സിമി പ്രവര്‍ത്തകനായ ജലീലിന്റെ ശബരിമല സന്ദര്‍ശനം തമാശയായി കാണുന്നുവെന്നുമായിരുന്നു മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക