|    Dec 10 Sat, 2016 10:26 am

വിസ തട്ടിപ്പ്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

Published : 23rd October 2016 | Posted By: mi.ptk

visa

പാനൂര്‍: വിസതട്ടിപ്പു കേസുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു. പാനൂര്‍ പത്തായക്കുന്നിലെ ഇളഞ്ചേരിയില്‍ സുധി(27)യെയാണ് ന്യൂമാഹി എസ്‌ഐ ശ്രീഹരിയും ചൊക്ലി പോലിസിലെ മനോജും ചേര്‍ന്ന് കല്ലില്‍താഴെയുള്ള വാടക വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി 11ഓടെ അറസ്റ്റ് ചെയ്തത്. കതിരൂര്‍ സ്‌റ്റേഷനിലുള്‍പ്പെടെ ഇയാളുടെ പേരില്‍ പരാതി നിലനില്‍ക്കുന്നുണ്ടെങ്കിലും പാലക്കാട് സൗത്ത് സ്‌റ്റേഷനിലെ പരാതിയിന്‍മേലാണ് ഇപ്പോഴത്തെ അറസ്റ്റ്. പാലക്കാട് സൗത്ത് പോലിസിന് കൈമാറിയ പ്രതിയെ പാലക്കാട് സിജെഎം കോടതി റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 562 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day