|    Dec 8 Thu, 2016 7:49 pm

വിസ തട്ടിപ്പുകാരന്‍ അറസ്റ്റില്‍

Published : 21st November 2016 | Posted By: SMR

കോഴിക്കോട്: ദുബൈയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞു പലരില്‍ നിന്നു പണം കൈക്കലാക്കിയ ശേഷം മുങ്ങിയ പ്രതി പോലിസ് പിടിയില്‍. മാങ്കാവ് എംകെ ഹൗസില്‍ മുഹമ്മദ് താഹ (35)യാണ് പിടിയിലായത്. ഇയാള്‍ മുമ്പ് ഇത്തരം കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ കോഴിക്കോട് ടൗണ്‍, നടക്കാവ് സ്‌റ്റേഷനില്‍ ഇത്തരത്തില്‍ നിരവധി പരാതികളുമുണ്ട്. കസബ പോലിസ് ഇന്‍സ്‌പെക്ടര്‍ പി പ്രമോദിന്റെ നേതൃത്വത്തില്‍ കസബ എസ്‌ഐ സജീവും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ താമസിച്ച് അവിടെ വെച്ച് പരിചയപ്പെടുന്നവര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുകയാണ് ചെയ്തുവന്നിരുന്നത്. കോഴിക്കോട് ജയ ഹോട്ടലില്‍ ജോലി ചെയ്യുന്ന പ്രസാദ് എന്നയാളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day