|    Dec 3 Sat, 2016 12:16 pm
FLASH NEWS

വിഷരഹിത വിഷുവുമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്

Published : 1st November 2016 | Posted By: SMR

പാലക്കാട്: മലയാളികളുടെ കൊയ്ത്തുല്‍സവമായ വിഷുവിന് കേരളീയര്‍ക്ക് വിഷരഹിതമായ ഒരു പൊന്‍പുലരി സമ്മാനിക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു. ഓരോ എന്‍എസ്എസ് യൂനിറ്റും പരമാവധി വിഷരഹിത പച്ചക്കറി ഉല്പാദിപ്പിച്ച് വിതരണം ചെയ്യുക എന്ന മഹത്തായ ലക്ഷ്യം വിഷരഹിത വിഷു പദ്ധതിയിലൂടെ നേടാന്‍ തയ്യാറെടുക്കുകയാണ്  നാഷണല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍.   കേരളത്തിലെ എന്‍ജിനീയറിങ് കോളജുകളിലേയും പോളിടെക്‌നിക്ക് കോളജുകളിലെയും സാങ്കേതിക പരിജ്ഞാനമുളള 33500 വോളന്റിയര്‍മാരാണ് ഈ പദ്ധതിയില്‍ പങ്കാളികളാവുന്നത്.  നാളെ ആരംഭിക്കുന്ന ഈ പദ്ധതി 2017 വിഷുക്കാലത്താണ് അവസാനിക്കുക. വിഷരഹിത വിഷു പദ്ധതിയുടെ ലോഗോ പ്രകാശനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.സംസ്ഥാനത്തിന്റെ സുസ്ഥിരവികസനം ലക്ഷ്യമാക്കി നാഷണല്‍ സര്‍വീസ് സ്‌കീം നടത്തുന്ന നിരന്തരമായ പ്രവര്‍ത്തണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഈ സംരംഭവും ആസൂത്രണം ചെയ്യപ്പെടുന്നത്.  വിഷരഹിത വിഷു എന്ന പദ്ധതി എന്‍എസ്എസ് യൂനിറ്റുകള്‍ തമ്മിലുള്ള മത്സരം എന്ന രീതിയില്‍ എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്ലിനൊപ്പം ഗാന്ധി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട,് സോഷ്യല്‍ റിസര്‍ച്ച്  സൊസൈറ്റി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് നടത്തപ്പെടുന്നത്. ഏറ്റവും മികച്ച രീതിയില്‍ കൃഷിയും വിളവെടുപ്പും വിപണനവും നടത്തുന്ന യൂനിറ്റുകളെ തിരഞ്ഞെടുത്ത് സംസ്ഥാനതലത്തില്‍ ആദരിക്കുകയും ചെയ്യുന്നു. നെല്‍ക്കൃഷിയില്‍ ഏര്‍പ്പെടുന്ന എന്‍എസ്എസ് യൂനിറ്റുകള്‍ക്ക് മൂല്യനിര്‍ണയത്തില്‍ പ്രതേ്യക പരിഗണന നല്‍കുന്നുണ്ട്.ഓരോ എന്‍എസ്എസ് യൂനിറ്റും കുറഞ്ഞത് ഒരു ടണ്‍ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.  ലോഗോ പ്രകാശന ചടങ്ങില്‍ പ്രൊജകറ്റ് കണ്‍സല്‍ട്ടന്റ്മാരായ ജസ്റ്റിന്‍ ജോസഫ്, നിസാന്‍ റഹ്മാന്‍, മാനേജര്‍മാരായ അശ്വിന്‍, നൗഷാദ് എന്നിവരും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day