|    Dec 6 Tue, 2016 11:33 am
FLASH NEWS

വിശ്വാസ വഞ്ചനക്കേസിലെ പ്രതി മുഖ്യമന്ത്രിയെ ഷാളണിയിച്ചത് വിവാദത്തില്‍

Published : 25th November 2016 | Posted By: SMR

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസ വഞ്ചനകേസിലെ പ്രതി ഹാരാര്‍പ്പണം നടത്തിയ സംഭവം വിവാദമാകുന്നു. കഴിഞ്ഞ നാലിന് കാഞ്ഞങ്ങാടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് വിദ്യാനഗര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി സിപിഎം ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഹാരാര്‍പ്പണം നടത്തിയത്. 2013 ഡിസംബര്‍ മൂന്നിനും 2015 സപ്തംബര്‍ മൂന്നിനും ഇടയിലുള്ള കാലയളവില്‍ ചട്ടഞ്ചാല്‍ പാദൂര്‍ ഹൗസ് എന്ന സ്ഥലത്തെ മൂന്ന് കാറുകള്‍ വ്യാജരേഖകള്‍ ചമച്ച്, വ്യാജ ഒപ്പുകള്‍ വച്ച് തെറ്റിദ്ധരിപ്പിച്ച് തട്ടിക്കൊണ്ടുപോയി എന്ന കേസില്‍ വിദ്യാനഗര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത 114/14 കേസില്‍ ഐപിസി 420, 406, 468, 471 വകുപ്പുകള്‍ പ്രകാരമുള്ള കേസിലെ പ്രതി ചട്ടഞ്ചാല്‍ പാദൂര്‍ ഹൗസിലെ കുഞ്ഞിമാഹിന്‍ മൊയ്തീന്‍ കുഞ്ഞിയാണ് ഹാരാര്‍പ്പണം നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ അടക്കമുള്ളവര്‍ സംഭവസമയത്ത് ഗസ്റ്റ് ഹൗസിലുണ്ടായിരുന്നു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുഞ്ഞിമാഹിന്‍ മൊയ്തീന്‍ കുഞ്ഞി. ഈ കേസ് ഇപ്പോള്‍ കാസര്‍കോട് സിജെഎം കോടതിയില്‍ നിലവിലുണ്ട്. ചട്ടഞ്ചാലിലെകുഞ്ഞിമാഹിന്റെ പരാതിയിലായിരുന്നു കേസെടുത്തിരുന്നത്. ഇവരുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് കാറുകള്‍ താഹിറ അലി, മുഹമ്മദ് ശരീഫ്, കുഞ്ഞിമാഹിന്‍ മൊയ്തീന്‍ കുഞ്ഞി എന്നിവര്‍ ചേര്‍ന്ന് ഗുഢാലോചന നടത്തി വ്യാജരേഖകള്‍ ചമച്ച് വ്യാജ ഒപ്പുവച്ച് തെറ്റിദ്ധരിപ്പിച്ച് പോണ്ടിച്ചേരി ആര്‍ടിഒ മുമ്പാകെ ഹാജരാക്കി ആര്‍സി മാറ്റിയെന്ന പരാതിയിലായിരുന്നു കേസെടുത്തിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day