|    Dec 8 Thu, 2016 9:32 pm
FLASH NEWS
Home   >  Sports  >  Cricket  >  

വിശാഖപട്ടണത്ത് ഇന്ന് ഇന്ത്യ- ന്യൂസിലന്‍ഡ് ‘ഫൈനല്‍’

Published : 29th October 2016 | Posted By: SMR

വിശാഖപട്ടണം: ഫൈനലിനു തുല്യമായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യ ഇന്നു ന്യൂസിലന്‍ഡുമായി പോരടിക്കും. പരമ്പരയില്‍ ഇരുടീമും 2-2 ന് ഒപ്പമായതിനാല്‍ ഇന്നത്തെ മ ല്‍സരം തീപാറുമെന്നുറപ്പ്.
കിവീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരാനെങ്കിലും ഏകദിനത്തില്‍ ഈ മേധാവി ത്വം നിലനിര്‍ത്താന്‍ ഇന്ത്യക്കായിട്ടില്ല. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ആറു വിക്കറ്റിന്റെ ആധികാരിക ജയം കൊയ്തപ്പോള്‍ രണ്ടാമത്തെ കളിയില്‍ കിവികള്‍ തിരിച്ചടിച്ചു. ആറു റണ്‍സ് ജയവുമായി അവര്‍ 1-1നു ഒപ്പമെത്തി.
മൂന്നാം ഏകദിനത്തില്‍ വീണ്ടും ഇന്ത്യന്‍ വിജയാരവം. ഏഴു വിക്കറ്റിന് ആതിഥേയര്‍ കിവികളെ കശാപ്പ് ചെയ്യുകയായിരുന്നു. ജയത്തോടെ പരമ്പരയി ല്‍ 3-1ന്റെ അപരാജിത ലീഡെന്ന സ്വപ്‌നവുമായി നാലാം ഏകദിനത്തിനിറങ്ങിയ ഇന്ത്യക്കു പിഴച്ചു. 19 റണ്‍സിന്റെ വിജയവുമായി കിവികള്‍ വീണ്ടും ഒപ്പം.
ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്കും ഏറെ നിര്‍ണായകമാണ് ഇന്നത്തെ കളി. സ്വന്തം നാട്ടില്‍ ഏകദിന പരമ്പര നഷ്ടമായാല്‍ ധോണിയുടെ ക്യാപ്റ്റന്‍സി തെറിക്കാനിടയുണ്ട്.
ഇതിനു മുമ്പ് മൂന്ന് ഏകദിന പരമ്പരകളില്‍ മാത്രമേ ധോണിക്ക് തോല്‍വി നേരിട്ടിട്ടുള്ളൂ. ബംഗ്ലാദേശിനോട് 1-2നും ആസ്‌ത്രേലിയയോട് 1-4നും ദക്ഷിണാഫ്രിക്കയോട് 2-3നും ഇന്ത്യ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ 18 മാസത്തിനിടെ ഇന്ത്യയുടെ ഏക ഏകദിനപരമ്പര വിജയം സിംബാബ്‌വെയ്‌ക്കെതിരേയായിരുന്നു.
ഓപണിങില്‍ രോഹിത് ശര്‍മയ്ക്കും അജിന്‍ക്യ രഹാനെയ്ക്കും മികച്ച തുടക്കം നല്‍കാന്‍ സാധിക്കാത്തതാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം. ഇരുവ രും പെട്ടെന്ന് പുറത്താവുന്നതിനാല്‍ മൂന്നാം നമ്പറിലെത്തുന്ന വിരാട് കോഹ്‌ലിക്ക് ഉത്തരവാദിത്വം വര്‍ധിക്കുകയാണ്.
വിശാഖപട്ടണത്ത് ഇന്ന് ചുഴലിക്കാറ്റ് വീശാനിടയുണ്ടെന്ന കാലാവസ്ഥാ റിപോര്‍ട്ടുകള്‍ ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day