|    Dec 4 Sun, 2016 9:22 am
FLASH NEWS

വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു; എയ്ഡ്‌സ് ബോധവല്‍ക്കരണം ശ്രദ്ധേയമായി

Published : 2nd December 2016 | Posted By: SMR

മാവൂര്‍: എയ്ഡ്‌സ് എന്ന മാരകവിപത്തിനെ തുടച്ചുനീക്കാന്‍ നിരന്തര ബോധവല്‍ക്കരണം മാത്രമാണ് ഏക പോംവഴിയെന്ന തിരിച്ചറിവില്‍ നടത്തിയ പരിപാടി ശ്രദ്ധേയമായി. എച്ച്‌ഐവി/എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മാവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ഥികള്‍ സോഷ്യല്‍ ആക്ഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. പോസ്റ്റര്‍ പ്രദര്‍ശനം, റെഡ്‌റിബ്ബണ്‍ വിതരണം, ബോധവത്കരണറാലി, നോട്ടിസ്  വിതരണം, തെരുവുനാടകം എന്നിവ നടത്തി. മാവൂര്‍ പെട്രോള്‍ പമ്പിനു സമീപം ആരംഭിച്ച റാലി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ഷൈലജാ ദേവി ഫഌഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡന്റ് ചന്ദ്രന്‍, ബിന്ദു, ടി കെ അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തെരുവുനാടകവും നടത്തി. മേഘ, ഹാദിയ, ദിവ്യ, ആദിത്യ, അഞ്ജലി, നൃത്യ, രമ്യ, പ്രണവ്, വിഷ്ണു നേതൃത്വം നല്‍കിഫാറൂഖ് കോളജ്: ആര്‍യുഎ കോളജ് എന്‍എസ്എസിന്റെയും റെഡ് റിബണ്‍ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എയ്ഡ്‌സ് ദിനാചരണ പരിപാടികളുടെ കോളജ് തല ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഡോ. പി മുസ്തഫ ഫാറൂഖി നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സന്ദേശ പദയാത്ര രാമനാട്ടുകര മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജീവിത വിശുദ്ധിയും സൂക്ഷ്മതയും കാത്തൂസൂക്ഷിക്കുന്നതിലൂടെ എയ്ഡ്‌സിനെ തടയാവുന്നതേയുള്ളൂവെന്നും  അദ്ദേഹം പറഞ്ഞു. ഡോ. മുസ്തഫ ഫാറൂഖി അധ്യക്ഷത വഹിച്ചു. റെഡ് റിബണ്‍ ക്ലബ് കോര്‍ഡിനേറ്റര്‍ കെ അബൂബക്കര്‍, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫിസര്‍ ഷഹദ് ബിന്‍ അലി, പി കെ ജംശീര്‍ ഫാറൂഖി, എന്‍എസ്എസ് സെക്രട്ടറി പി എന്‍ ഒ ഫവാസ് എന്നിവര്‍ പദയാത്രക്ക് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day