|    Dec 4 Sun, 2016 7:45 pm

വിവാഹ വാഗ്ദാനം നല്‍കി പീഡനവും കവര്‍ച്ചയും; പ്രതിക്ക് 11 വര്‍ഷം കഠിനതടവും പിഴയും

Published : 22nd October 2016 | Posted By: SMR

തൃശൂര്‍: 35കാരിയെ വിവാഹ വാഗ്ദാനം നല്‍കി  പീഡിപ്പിച്ച ശേഷം സ്വര്‍ണവുമായി കടന്നയാളെ 11 വര്‍ഷം കഠിനതടവിനും ഒന്നരലക്ഷം രൂപ പിഴയടയ്ക്കാനും തൃശൂര്‍ രണ്ടാം അഡീഷനല്‍ അസിസ്റ്റന്‍ര് സെഷന്‍സ് കോടതി വിധിച്ചു. ഇടുക്കി രാജാക്കാട് ചക്കരമുക്ക് കുരുവിക്കാട്ടില്‍ കെ കെ മധു(42)വിനെയാണ് കോടതി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പരാതിക്കാരിക്കു നല്‍കണം. 2012 ജനുവരി 11നാണ് സംഭവം.  രണ്ടാം വിവാഹത്തിനായി പത്രപരസ്യം നല്‍കിയ  മാള സ്വദേശിനിയായ യുവതിയെ ഉയര്‍ന്ന ജോലിയും ശമ്പളവും ഉണ്ടെന്നു തെറ്റിധരിപ്പിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താലികെട്ടു നടത്താമെന്നും യുവതിയുടെ കൈയ്യിലുള്ള 35 പവന്‍ സ്വര്‍ണാഭരണങ്ങളുമായി ചാലക്കുടിയിലേക്ക് പ്രതി വിളിച്ചു വരുത്തി. പിന്നീട് അവിടെ നിന്നും ഗുരുവായൂരിലെത്തി ഒരു ലോഡ്‌ജെടുത്തു വ്യാജപേരില്‍ യുവതിയുമായി താമസിച്ചു. തുടര്‍ന്ന് യുവതിയെ  ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിന് ശേഷം  ബാഗില്‍ സൂക്ഷിച്ചിരുന്ന 35 പവന്‍ സ്വര്‍ണാഭരണങ്ങളുമായി പ്രതി മുങ്ങുകയായിരുന്നു. തുടര്‍ന്നു യുവതി ആലുവ പോലിസ് വനിതാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ രാധാമണിക്കു പരാതി നല്‍കി. പിന്നീട് കേസ് ഗുരുവായൂര്‍ പോലിസിനു കൈമാറി.  തുടര്‍ന്നു പോലിസ് നടത്തിയ അന്വേഷണത്തില്‍  2012 ഫെബ്രുവരി 15നു പുനലൂരില്‍ നിന്നു മധുവിനെ പിടികൂടുകയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ കോതമംഗലം, തൊടുപുള, രാജാക്കാട്, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിന്നു കണ്ടെടുത്തു. വാദം പൂര്‍ത്തിയാക്കി കഴിഞ്ഞ മാസം ആറിനു വിധി പറയാന്‍ വച്ചിരുന്നെങ്കിലും പ്രതി ഒളിവില്‍ പോയതോടെ കേസ് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് ഗുരുവായൂര്‍ എസ്‌ഐ ബാലകൃഷ്ണന്റെ നിര്‍ദേശ പ്രകാരം എഎസ്‌ഐ ഉണ്ണികൃഷ്ണനും സംഘവും ചേര്‍ന്നു പ്രതിയെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day