|    Dec 6 Tue, 2016 8:25 am
FLASH NEWS

വിവാഹ വാഗ്ദാനം നല്‍കി ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

Published : 10th November 2016 | Posted By: SMR

ചാവക്കാട്: വിവാഹ വാഗ്ദാനം നല്‍കിയ യുവാവ് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചാവക്കാട് കടപ്പുറം മൂസാറോഡില്‍ താമസിക്കുന്ന കൊല്ലം സ്വദേശിനി വിളയില്‍ സീനത്താണ് മുവാറ്റുപുഴ അനിക്കല്‍ അബ്ദുല്‍ ഖാദറിനെതിരേ ചാവക്കാട് പോലിസില്‍ പരാതി നല്‍കിയത്. രണ്ടുവര്‍ഷം മുമ്പ് മൊബൈല്‍ ഫോണില്‍ മിസ് കോളിലൂടെ പരിചയപ്പെട്ട അബ്ദുല്‍ ഖാദര്‍ തന്നെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് പല സമയങ്ങളിലായി ഒരു ലക്ഷം രൂപ വാങ്ങുകയായിരുന്നുവെന്നും കുറച്ചു ദിവസങ്ങളായി ഒരു വിവരവും ഇല്ലാതായതോടെ അന്വേഷിച്ചപ്പോള്‍ ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് മനസ്സിലായതായും പരാതിയില്‍ പറയുന്നു. ചാവക്കാട് പോലിസില്‍ പരാതി നല്‍കിയ വിവരം അറിഞ്ഞതോടെ അബ്ദുല്‍ ഖാദര്‍ തന്നെ ഫോണില്‍ വിളിച്ച് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായും സീനത്ത് പറഞ്ഞു. ചാവക്കാട് പോലിസ് അന്വേഷണം ആരംഭിച്ചതായി എസ്‌ഐ എം കെ രമേഷ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day