|    Dec 3 Sat, 2016 7:14 pm
FLASH NEWS

വിവാഹ പാര്‍ട്ടിയില്‍ വെടിവയ്പ്; ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റിനെതിരേ കേസ്

Published : 19th November 2016 | Posted By: SMR

ന്യൂഡല്‍ഹി: വിവാഹ പാര്‍ട്ടിക്കിടെ ആകാശത്തേക്ക് വെടിവച്ച് ഒരാള്‍ കൊല്ലപ്പെടാനും മറ്റു മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കാനുമിടയായ സംഭവത്തില്‍ അഖിലേന്ത്യാ ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റും ആള്‍ദൈവവുമായ സാധ്വി ദേവ ഠാക്കൂറിനെതിരേ പോലിസ് കേസെടുത്തു. ഹരിയാനയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. വിവാഹ സദസ്സില്‍ തയ്യാറാക്കിയ നൃത്ത വേദിയിലേക്ക് കയറിയ സാധ്വി അവര്‍ക്കിഷ്ടപ്പെട്ട പാട്ട് വയ്ക്കാന്‍ ഡിജെ പാര്‍ട്ടിയോടാവശ്യപ്പെട്ടു തുടര്‍ന്ന് അനുയായികളോടൊത്ത് നൃത്തം ചെയ്യുന്നതിനിടെയാണ് അവര്‍ വായുവിലേക്ക് വെടിവച്ചത്.
ആദ്യം റിവോള്‍വര്‍ ഉപയോഗിച്ചു പിന്നീട് ഇരട്ടക്കുഴല്‍ തോക്കുപയോഗിച്ചും വെടിവയ്പ് നടത്തി. പിന്നാലെ അനുയായികളില്‍ ചിലരും വെടിവച്ചു. വെടിവയ്പില്‍ വധുവിന്റെ 50 വയസ്സുള്ള അമ്മായിയാണ് മരിച്ചത്. മൂന്നു ബന്ധുക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ ബഹളത്തിനിടയില്‍ സാധ്വിയും സംഘവും രക്ഷപ്പെട്ടു. സാധ്വിക്കും ആറ് അനുയായികള്‍ക്കുമെതിരേ ഡല്‍ഹി പോലിസ് കേസെടുത്തു.
കഴിഞ്ഞവര്‍ഷം മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും നിര്‍ബന്ധ വന്ധ്യംകരണം നടത്തണമെന്ന സാധ്വിയുടെ പ്രസ്താവന വിവാദമായിരുന്നു. ക്രിസ്ത്യന്‍ ചര്‍ച്ചുകളിലും മുസ്‌ലിം പള്ളികളിലും ഹിന്ദു ദൈവങ്ങളുടെ പ്രതിമകളും ഹരിയാനയില്‍ ഗോദ്‌സെയുടെ പ്രതിമയും സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day