|    Dec 5 Mon, 2016 3:50 am

വിവാദ ഭൂമി തൃക്കാക്കര നഗരസഭയ്്ക്ക് പാട്ടത്തിനു നല്‍കുന്നത് പരിഗണനയില്‍

Published : 25th October 2016 | Posted By: SMR

കാക്കനാട്: വിവാദ ഭൂമി തൃക്കാക്കര നഗരസഭയ്ക്ക് പാട്ടത്തിനു നല്‍കുവാന്‍ റവന്യൂ വകുപ്പിന്റെ പരിഗണനയില്‍. കലക്ടറേറ്റിനും നഗരസഭയ്ക്കും ഇടയിലുള്ള ഏഴ് ഏക്കറോളം വരുന്ന ഭൂമിയില്‍ 50 സെന്റ് സ്ഥലം സഹകരണാശുപത്രിക്ക് കൊടുക്കുവാനും ബാക്കി വരുന്ന ഭൂമി നഗരസഭയ്്ക്ക് പാട്ടത്തിനു നല്‍കുവാനുമാണ് തീരുമാനം. താലൂക്ക് സര്‍വേയറെ കൊണ്ട് വിവാദ ഭൂമി അളന്നു തിട്ടപ്പെടുത്തിയ ശേഷം പാട്ടവ്യവസ്ഥയില്‍ നല്‍കും. നഗരസഭയുടെ സ്വപ്‌ന പദ്ധതികളാണിവിടെ നടപ്പാക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. സെന്റിന് 25 ലക്ഷത്തോ ളം വിലവരുന്ന ഈ സ്ഥലം ഒരു ലക്ഷം രൂപ പ്രകാരം പാട്ട വില നിശ്ചയിച്ചായിരിക്കും നല്‍കുക. 25 വര്‍ഷത്തോളമായി നഗരസഭയുടെ അധീനതയിലുള്ള ഈ സ്ഥലം വിട്ടു കൊടുക്കുവാന്‍ റവന്യൂ വകുപ്പുമായി തര്‍ക്കത്തിലായിട്ട് ഒരു മാസത്തോളമായി. ഈ സ്ഥലം റവന്യൂ വകുപ്പിന്റേതാണെന്ന് വ്യക്തമാക്കുന്ന ബോര്‍ഡ് വില്ലേജ് അധികൃതര്‍ ഇവിടെ സ്ഥാപിച്ചു. നഗരസഭ വൈസ് ചെയര്‍മാന്റെ നേതൃത്വത്തില്‍ ഈ ബോര്‍ഡുകള്‍ എടുത്തു മാറ്റുകയും കമ്പിവേലി ഇടുകയും ചെയ്തു. ഇത് പോലിസിന്റെ സഹായത്താല്‍ നീക്കം ചെയ്യുകയും ഈ സ്ഥലം റവന്യൂ വകുപ്പിന്റെ താണെന്ന് തിരിച്ചറിയുന്ന ബോര്‍ഡുകള്‍ വീണ്ടും സ്ഥാപിക്കുകയും ചെയ്തു. ഇതിനിടയില്‍ നഗരസഭ കൗണ്‍സില്‍ പ്രത്യേക യോഗം ചേര്‍ന്ന് വിവാദസ്ഥലം നഗരസഭയുടെ വികസന പദ്ധതികള്‍ക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് റവന്യുമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വിവാദ ഭൂമി സംബന്ധിച്ച് ജില്ലാ കലക്ടറോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കണയന്നൂര്‍ അഡീഷണല്‍ തഹസിതാര്‍ റിപോര്‍ട്ട് നല്‍കി. റിപോര്‍ട്ട് നഗരസഭയ്ക്ക് അനുകൂലമായതിനാല്‍ ഈ സ്ഥലം നഗരസഭക്കു തന്നെ നല്‍കുവാനുള്ള നടപടികളാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day