|    Dec 6 Tue, 2016 2:09 am
FLASH NEWS

വിവരാവകാശ അപേക്ഷകള്‍ക്കെല്ലാം മറുപടി നല്‍കണം: മന്ത്രി

Published : 8th November 2016 | Posted By: SMR

ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന എല്ലാ അപേക്ഷകള്‍ക്കും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കണമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ 11ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശനിയമത്തിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്ന സമയമാണിത്. അപേക്ഷയിലെ ചോദ്യത്തിന്റെ തരം നോക്കാതെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി കടമ നിര്‍വഹിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഓണ്‍ലൈന്‍ സംവിധാനം മന്ത്രി ഉദ്ഘാടനം ചെയ്തു.
ചരക്ക് സേവന നികുതി ബില്ലുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ജനങ്ങളില്‍നിന്നു 40,000 നിര്‍ദേശങ്ങളാണു ലഭിച്ചത്. അഴിമതി നിയമംകൊണ്ട് മാത്രം തടയാനാവില്ല- മന്ത്രി പറഞ്ഞു.
ഒരേ വ്യക്തി തന്നെ കൂടുതല്‍ വിവരാവകാശ അപേക്ഷകള്‍ നല്‍കുന്ന പ്രവണത കൂടിവരുകയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത മുഖ്യ വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാത്തൂര്‍ പറഞ്ഞു. തീര്‍പ്പാവാതെ കിടക്കുന്ന 35,000 അപേക്ഷകളില്‍ 4,000ഉം ഒരു വ്യക്തി സമര്‍പ്പിച്ച ഹരജികളാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day