|    Dec 7 Wed, 2016 9:50 pm
FLASH NEWS

വിഴിഞ്ഞവുമായി ബന്ധിപ്പിച്ച് പുതിയ ആറുവരിപ്പാത വരുന്നു

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം:  ചരക്ക് ഗതാഗതം സുഗമമാക്കാന്‍ വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ച് 50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ ആറുവരിപ്പാത വരുന്നു. ദേശീയപാതയില്‍ മംഗലപുരത്ത് നിന്ന് തുടങ്ങുന്ന 60 മീറ്റര്‍ വീതിയുള്ള ഹൈവേ മംഗലപുരം, പോത്തന്‍കോട്, കാട്ടായിക്കോണം, പന്തലക്കോട്, അരുവിക്കര, വട്ടപ്പാറ, വിളപ്പില്‍ശാല, മാറനല്ലൂര്‍, ബാലരാമപുരം, വെങ്ങാനൂര്‍ വഴിയാണ് വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്നത്. ഭാവി വികസനം കൂടി കണക്കിലെടുത്ത് നൂറുമീറ്റര്‍ വീതിയിലാണ് പാതയ്ക്കായി സ്ഥലമെടുക്കുന്നത്. തുറമുഖവുമായി ബന്ധപ്പെട്ട വികസനത്തിന് റോഡ് കടന്നുപോകുന്ന സ്ഥലങ്ങളില്‍ സ്ഥലം ഏറ്റെടുക്കാനും ഉദ്ദേശിക്കുന്നുണ്ട്.അണ്ടൂര്‍ക്കോണത്ത് രണ്ടിടത്തായി 105 ഏക്കറും ഹബ് സ്ഥാപിക്കുന്നതിന് മംഗലപുരത്ത് 60 ഏക്കറും പന്തലക്കോട്ട് 80 ഏക്കറും നിറമണ്‍കുഴിയില്‍ 95 ഏക്കറും, റസിഡന്റ്‌സ് ഏരിയയ്ക്കുവേണ്ടി മാറനല്ലൂരില്‍ 90 ഏക്കറും ഏറ്റെടുത്തേക്കും. ഇതെല്ലാം രേഖപ്പെടുത്തിയ വിവരങ്ങള്‍ നോഡല്‍ ഏജന്‍സിയായ എല്‍ആന്റ്ടിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് അണ്ടൂര്‍ക്കോണം ഭാഗത്ത് സര്‍വേ ആരംഭിച്ചപ്പോഴാണ് നാട്ടുകാര്‍ പദ്ധതിയെക്കുറിച്ച് അറിയുന്നത്. പുനരധവാസ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തതിനാല്‍ നാട്ടുകാര്‍ സര്‍വേ തടസപ്പെടുത്തുകയും ചെയ്തു. റോഡ് കടന്നുപോകുന്ന സ്ഥലങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ജില്ലാകലക്ടര്‍ ചര്‍ച്ച നടത്തിയിരുന്നു. ദേശീയപാതയിലും ബൈപാസിലും നിലവിലെ വന്‍തിരക്ക് കണക്കിലെടുത്താണ് ഗ്രാമീണ റോഡുകളുമായി ബന്ധിപ്പിച്ച് പുതിയ ഹൈവേക്ക് പദ്ധതി തയ്യാറാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day