|    Dec 10 Sat, 2016 10:29 am

വിഴിഞ്ഞം പുനപ്പരിശോധനാ ഹരജി; വാദം കേള്‍ക്കാന്‍ ഹരിത ട്രൈബ്യൂണല്‍ തീരുമാനം

Published : 28th October 2016 | Posted By: SMR

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറുമുഖ പദ്ധതിക്ക് അനുമതി നല്‍കിയ ഉത്തരവിനെതിരായ പുനപ്പരിശോധനാ ഹരജിയില്‍ വാദം കേള്‍ക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാറിനും പരിസ്ഥിതി മന്ത്രാലയത്തിനും തുറമുഖ കമ്പനിക്കും ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു. നവംബര്‍ 30ന് ഹരജിയില്‍ വാദം കേള്‍ക്കും. വിഴിഞ്ഞം തുറുമുഖ പദ്ധതിക്ക് അനുമതി നല്‍കിയ സപ്തംബര്‍ രണ്ടിലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ വില്‍ഫ്രഡാണ് ട്രൈബ്യൂണലിനെ സമീപിച്ചത്.
2011ലെ തീരമേഖലാ വിജ്ഞാപന ഭേദഗതിയില്‍നിന്ന് വിഴിഞ്ഞം ഉള്‍പ്പെടെയുള്ള പ്രകൃതിലോല മേഖലകളെ ഒഴിവാക്കിയിരുന്നു. ഇതിനെ ചോദ്യംചെയ്തുള്ള ഹരജി പരിഗണിക്കാന്‍ അധികാരമുണ്ടെന്ന് 2014ലെ വിധിയില്‍ ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, പദ്ധതിക്ക് അനുമതി നല്‍കി കഴിഞ്ഞ സപ്തംബറില്‍ പുറപ്പെടുപിച്ച വിധിയില്‍ ആദ്യ നിലപാടില്‍നിന്ന് ട്രൈബ്യൂണല്‍ പിന്നാക്കം പോയെന്ന് ചൂണ്ടിക്കാണിച്ചാണ് ഇപ്പോള്‍ ഹരജി നല്‍കിയിരിക്കുന്നത്.
ഹരജി പരിഗണിക്കാന്‍ അധികാരമുണ്ടെന്ന് ആദ്യ നിലപാട് സ്വീകരിച്ച ട്രൈബ്യൂണല്‍ അന്തിമ വിധി പ്രഖ്യാപനത്തില്‍ നിയമത്തില്‍ പുതിയ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാനോ ഇടപെടാനോ സാധ്യമല്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടെന്നും ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ടുമാണ് പുനപ്പരിശോധനാ ഹരജി നല്‍കിയത്. 2014 വിധി ട്രൈബ്യൂണല്‍ ഈ സാഹചര്യത്തില്‍ വീണ്ടും പരിശോധിക്കണമെന്നും ഹരജിയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day