|    Dec 11 Sun, 2016 7:39 am

വിഴിഞ്ഞം തുറമുഖം: 6.11 കോടിയുടെ നഷ്ടപരിഹാര പാക്കേജ്

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം ബാധിക്കുന്ന എട്ട് റിസോര്‍ട്ടുകളിലെ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാര പാക്കേജ് മന്ത്രിസഭായോഗം അംഗീകരിച്ചു.
211 പേര്‍ക്കായി 6,11,40,000 രൂപയാണ് പാക്കേജിന്റെ ഭാഗമായി നല്‍കാന്‍ തീരുമാനിച്ചത്. സ്വകാര്യ വൃദ്ധ സദനങ്ങളില്‍ വൃദ്ധജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് പരിഹാരമാര്‍ഗം നിര്‍ദേശിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കും.
കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം ഒരുവര്‍ഷം നീണ്ട പരിപാടികളോടെ വിപുലമായി ആഘോഷിക്കാനും തീരുമാനിച്ചു. ‘ഐക്യകേരളത്തിന്റെ 60 വര്‍ഷം നവോത്ഥാനത്തില്‍ നിന്ന് നവകേരളത്തിലേക്ക്'(വജ്രകേരളം) എന്ന പേരില്‍ നടത്തുന്ന പരിപാടികള്‍ക്ക് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തുടക്കമാവും. റാന്നി സെന്റ് തോമസ് കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഒരു അധ്യാപക തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക