|    Dec 9 Fri, 2016 10:54 pm
FLASH NEWS

വിഴിഞ്ഞം തുറമുഖം നിര്‍മാണം രണ്ടു മാസത്തിനകം ആരംഭിക്കും

Published : 26th October 2016 | Posted By: SMR

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 60 ദിവസം കൂടി കഴിഞ്ഞാല്‍ ആരംഭിക്കാനാവുമെന്ന് തുറമുഖ നിര്‍മാണ കമ്പനി അദാനി ഗ്രൂപ്പ് വക്താക്കള്‍ അറിയിച്ചു. ബോട്ട് ജെട്ടി, അനുബന്ധ ഓഫിസ് കെട്ടിടങ്ങള്‍, ഗോഡൗണുകള്‍ തുടങ്ങിയവയാണ് സിവില്‍ കണ്‍സ്ട്രക്ഷനില്‍ ഉള്‍പ്പെടുന്നവ. ബ്രേക്ക്‌വാട്ടര്‍ (പുലിമുട്ട്) നിര്‍മാണവും രണ്ടാംഘട്ട ഡ്രഡ്ജിങുമാണ് ഇപ്പോള്‍ നടക്കുന്നത്. ബ്രേക്ക് വാട്ടറിന്റെ നിര്‍മാണം 600 മീറ്റര്‍ പൂര്‍ത്തിയായാല്‍ മാത്രമേ സിവില്‍ കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട പണികള്‍ തുടങ്ങാനാവൂ. പുലിമുട്ട് 400 മീറ്റര്‍ കഴിഞ്ഞിട്ടുണ്ട്. പുലിമുട്ട് നിര്‍മാണത്തിനുള്ള കല്ലുമായി ദിവസം 80 ലോറികളാണു സൈറ്റിലെത്തുന്നത്. കരിമ്പള്ളിക്കര ഭാഗത്തു നിന്നാണു കടലിലേക്കു ബ്രേക്ക്‌വാട്ടറിന്റെ നിര്‍മാണം നടന്നുവരുന്നത്. മൂന്ന് കിലോമീറ്ററാണ് പുലിമുട്ടിന്റെ മൊത്തത്തിലുള്ള ദൂരം. രണ്ടാംഘട്ട ഡ്രഡ്ജിങ് 10 ദിവസം മുമ്പാണ് ആരംഭിച്ചത്. ദിവസവും 15 മുതല്‍ 20 മണിക്കൂറാണു ഡ്രഡ്ജിങ് ജോലി നടക്കുന്നത്. കരിമ്പള്ളിക്കര മുതല്‍ മുല്ലൂര്‍ വരെയുള്ള  800 മീറ്റര്‍ ദൂരമാണ് കടല്‍ ആഴംകൂട്ടല്‍ നടക്കുന്നത്. കടലിനടിത്തട്ടില്‍ നിന്ന് 18 മീറ്റര്‍ ആഴത്തിലാണ് കുഴിക്കുന്നത്. കടല്‍ തുരന്നെടുക്കുന്ന മണല്‍ ഫ്‌ളോട്ടിങ് പൈപ്പ് വഴി കരയിലേക്കു തള്ളുന്നു. അദാനി ഗ്രൂപ്പിന്റെ സ്വന്തം ഡ്രഡ്ജറായ (മണ്ണുമാന്തിക്കപ്പല്‍) ശാന്തിസാഗര്‍ 12 ആണ് ഡ്രഡ്ജിങ് നടത്തുന്നത്. വിവിധ ഡ്രഡ്ജിങ് ജോലികളുമായി ബന്ധപ്പെട്ട് 25 ജീവനക്കാരാണു ശാന്തിസാഗറിലുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day