|    Dec 11 Sun, 2016 1:30 pm
FLASH NEWS

വിളവെടുപ്പ് നാടിനെ ഉല്‍സവ ലഹരിയിലാഴ്ത്തി

Published : 26th October 2016 | Posted By: SMR

വൈക്കം: മടിയത്തറ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയ ജൈവ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് നാടിനെ ഉല്‍സവലഹരിയിലാഴ്ത്തി. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജോസ് കെ മാണി എംപി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. വിളവെടുപ്പിന് എത്തിയ എംപിയെ പച്ചക്കറി കൂട കൊടുത്താണ് സ്വീകരിച്ചത്. നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫിസര്‍ സുമ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.സ്‌ക്കൂള്‍ പച്ചക്കറി തോട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി മാതൃകാപരമാക്കി തീര്‍ത്ത കൃഷി ഓഫിസര്‍മാരായ പി എസ് സലിമോന്‍, മെയ്‌സണ്‍ മുരളി, കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ റിട്ട. പ്രഫ. എന്‍ കെ ശശിധരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സ്‌കൂളിലെ മികച്ച കര്‍ഷകരായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളായ പി എം ആദിത്യ, കെ എസ് സഞ്ജയ്, സി എല്‍ അഭിനവ് എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ചടങ്ങില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജി ശ്രീകുമാരന്‍ നായര്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ശശിധരന്‍, കോട്ടയം ഡിഡി സി ഗീത, കടുത്തുരുത്തി ഡിഇഒ എം എം ചന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ സൗദാമിനി, ഇ വി ജയമണി, പി എസ് സലിമോന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക