|    Oct 24 Mon, 2016 10:48 am
FLASH NEWS

വിളപ്പില്‍ശാല: ഹരിത ട്രൈബ്യൂണല്‍ വിധി നടപ്പാക്കാന്‍ ശ്രമം തുടങ്ങി; ജനകീയ സമരം പുനരാരംഭിക്കും

Published : 19th August 2016 | Posted By: SMR

തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യസംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടി എട്ടുമാസത്തിനകം കോര്‍പറേഷന്‍ പരിധിയില്‍ കേന്ദ്രീകൃതമായൊരു പ്ലാന്റ് സ്ഥാപിക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ വിധി നിലനില്‍ക്കേ പുതിയ പ്ലാന്റിനുള്ള ഒരുക്കം നഗരസഭ തുടങ്ങി. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കഴിയുമോ എന്നതാണ് നഗരസഭയുടെ ആശങ്ക. ബദല്‍ സംവിധാനമെന്ന നിലയില്‍ കേന്ദ്രീകൃത പ്ലാന്റ് ആരംഭിക്കുക എന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നീക്കാനാണ് കോര്‍പറേഷന്‍ തീരുമാനം.
അതിനുവേണ്ടി കോര്‍പറേഷന്‍ പരിധിയില്‍ 10 ഏക്കര്‍ ഭൂമി പ്ലാന്റിനായി വിട്ടുനല്‍കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് സമ്മതപത്രം ക്ഷണിച്ച് കോര്‍പറേഷന്‍ അറിയിപ്പ് നല്‍കുകയും ചെയ്തു. സ്ഥലം വിട്ടുനല്‍കാന്‍ താല്‍പര്യം അറിയിച്ച് ചിലര്‍ എത്തിയിട്ടുണ്ടെന്നും അക്കാര്യം താമസിയാതെ വെളിപ്പെടുത്താന്‍ കഴിയുമെന്നും കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. സ്ഥലത്തിന്റെ പ്രായോഗികത പരിശോധിക്കാന്‍ ഏഴംഗ കര്‍മസമിതിയെ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്.
സെന്‍ട്രല്‍ എന്‍വയോണ്‍മെന്റ് ഡയറക്ടറേറ്റിലെ ഡോ. ബാബുഅമ്പാട്ട് ആണ് സമിതി ചെയര്‍മാന്‍. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് വിളപ്പില്‍ശാല പ്ലാന്റ് പൂട്ടിയശേഷം നഗരത്തി ല്‍ മാലിന്യപ്രശ്‌നം രൂക്ഷമാണെന്നും അതിന് അടിയന്തരപരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശകമ്മീന് ലഭിച്ച പരാതി തീര്‍പ്പാക്കിയാണ് പ്ലാന്റ് തുറക്കണമെന്ന ഉത്തരവ് കമ്മീഷന്‍ പുറപ്പെടുവിച്ചത്.
ഉത്തരവ് വന്നതിനുശേഷം വിളപ്പില്‍ശാലയില്‍ ജനകീയ സമരങ്ങള്‍ക്ക് വീണ്ടും ജീവന്‍ വെച്ച് തുടങ്ങിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പ്ലാന്റ് എന്ന തീരുമാനവുമായി കോര്‍പറേഷന്‍ മുന്നോട്ടുപോകുന്നത്. നഗരമാലിന്യങ്ങള്‍ കൊണ്ടു തള്ളിയതിനെത്തുടര്‍ന്ന് ഉണ്ടായ മാരക രോഗങ്ങളില്‍ നിന്നും ഇനിയും പ്രദേശവാസികള്‍ മുക്തരായിട്ടില്ല. വര്‍ഷങ്ങളായി ദുരിതമനുഭവിക്കുകയും അടുത്തിടെ വന്ന കോടതി വിധിയില്‍ ആഹ്ലാദിച്ചിരിക്കുമ്പോഴുമാണ് കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷന്റെ പരാമര്‍ശമുണ്ടായത്. സഹന സമരത്തിലൂടെയും നിയമ പോരാട്ടങ്ങളിലൂടെയും പൂട്ടിയ ചവര്‍ഫാക്ടറി വീണ്ടും തുറക്കാനുള്ള നീക്കം ഏത് ഭാഗത്ത് നിന്നുണ്ടായാലും വിളപ്പില്‍ നിവാസികള്‍ ശക്തമായി അത് ചെറുക്കുമെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.  പരിസ്ഥിതി മലിനീകരണത്തി
ന്റെ പേരില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമായപ്പോള്‍ പ്ലാന്റ് 2011 ഡിസംബറില്‍ അടച്ചുപൂട്ടുകയായിരുന്നു. 2015 സപ്തംബര്‍ 30നാണ് ചവര്‍ ഫാക്ടറി അടച്ചുപൂട്ടണമെന്നു ഹരിതട്രൈബ്യൂണല്‍ വിധിയുണ്ടായത്. വിധിക്കെതിരെ കോര്‍പറേഷന്‍ സുപ്രീം കോടതിയില്‍ സമര്‍പിച്ച ഹര്‍ജി മാസങ്ങള്‍ക്കു മുമ്പു തള്ളുകയും പ്ലാന്റ് നഗരപരിധിക്കുള്ളില്‍ മാറ്റി സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് നഗരസഭ കര്‍മസമിതി രൂപീകരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day