|    Oct 25 Tue, 2016 3:49 pm
FLASH NEWS
Home   >  Life  >  Health  >  

വിരേചനത്തിനു മുന്നില്‍ കീഴടങ്ങിയ കാമില

Published : 9th August 2015 | Posted By: admin

.
jaundise
.

ഡോ. എസ്. അബ്ദുല്‍ റഷീദ്

ബംഗളൂരു മെഡിക്കല്‍ കോളജില്‍ എം.എസ്.സി. നഴ്‌സിങിനു പഠിക്കുമ്പോഴാണ് സെലിന് മഞ്ഞപ്പിത്തം ബാധിച്ചത്. ക്ലാസില്‍ പോവാന്‍ കഴിയാതെ ദിവസങ്ങളായി ആശുപത്രിയില്‍ തന്നെയായിരുന്നു സെലിന്‍. പരിചരിക്കാന്‍ സഹപാഠികളുണ്ടായിരുന്നു കൂടെ. കോളജിലെ വിദ്യാര്‍ഥിനിക്ക് മികച്ച ചികിത്സ തന്നെ ആശുപത്രി അധികൃതരും നല്‍കി.ആദ്യ ഘട്ടത്തില്‍ സാരമില്ലെന്നു കരുതിയ മഞ്ഞപ്പിത്തം ഉഗ്രരൂപം പ്രാപിച്ചത് വളരെ പെട്ടെന്നായിരുന്നു.

രക്തത്തിലെ ബിലിറൂബിന്റെ അളവ് 16.6 വരെയായി. സാധാരണയായി രക്തത്തില്‍ 0.3 മുതല്‍ 1.9 മില്ലിഗ്രാം ബിലിറൂബിനാണ് ഉണ്ടാവുക. ഇത് ഒരു മില്ലിഗ്രാമില്‍ കൂടുമ്പോഴാണ് മഞ്ഞപ്പിത്തം ബാധിച്ചതായി പറയാറുള്ളത്.മൂന്നു മില്ലിഗ്രാമില്‍ കൂടുമ്പോള്‍ മാത്രമേ മഞ്ഞപ്പിത്തലക്ഷണങ്ങള്‍ പ്രകടമാകുന്നുള്ളൂ. ബിലിറൂബിന്റെ അളവ് പല കാരണങ്ങള്‍കൊണ്ടും രക്തത്തില്‍ അധികരിക്കാറുണ്ട്. 120 ദിവസമാണ്   ചുവന്ന രക്താണുക്കളുടെ ആയുസ്സ്. ഇവ പ്രായമായി   നശിക്കുമ്പോള്‍ ശരീരം തന്നെ ഇവയെ സംസ്‌കരിക്കുന്നു. അതിനിടയില്‍ പുറത്തുവരുന്ന ഉല്‍പ്പന്നമാണ് ബിലിറൂബിന്‍. ഇത് കരളില്‍ സംസ്‌കരിക്കപ്പെട്ട് പിത്തനീരിലൂടെ പിത്താശയത്തിലും വന്‍കുടലിലൂടെ മലത്തിലേക്കും വ്യാപിക്കുന്നു. ബാക്കി കുറച്ചു ഭാഗം യൂറോബിലിനോജന്‍ എന്ന പദാര്‍ഥമായി മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടുന്നു.

 

ആവണക്കിന്റെ രണ്ടു തളിരില, അഞ്ചു ഗ്രാം പച്ച മഞ്ഞള്‍, മൂന്നു ഗ്രാം നല്ലജീരകം, ഒരു മൂട് കീഴാര്‍നെല്ലി, പൂവരശിന്റെ (ചീലാന്തി) മൂന്നു തളിരില എന്നിവ നല്ലതുപോലെ അരച്ച് രാവിലെ കരിക്കിന്‍വെള്ളത്തില്‍ കഴിപ്പിച്ചു.

ബിലിറൂബിന്റെ ഈ ചയാപചയ പ്രക്രിയയില്‍ ഏതെങ്കിലും ഘട്ടത്തില്‍ അപാകത ഉണ്ടാകുമ്പോള്‍ ശരീരത്തില്‍നിന്നു പുറത്തുപോവാതെ വരുന്നു. ഇത് മഞ്ഞപ്പിത്തത്തിനു കാരണമാവാറുണ്ട്.സെലിന്റെ അവസ്ഥ ദിവസംതോറം മോശമായിക്കൊണ്ടിരുന്നു. എന്റെ അടുത്ത സുഹൃത്തിന്റെ മകളാണ് സെലിന്‍. ഞങ്ങളുടെ കുടുംബങ്ങള്‍ വര്‍ഷങ്ങളായി അടുത്തു ബന്ധപ്പെടുന്നവരുമാണ്. എന്നിലുള്ള ഈ വിശ്വാസം കൊണ്ടാവാം എന്റെ സുഹൃത്ത് ഉടന്‍ തന്നെ ബംഗളൂരുവിലേക്കു പുറപ്പെട്ടു. അടുത്ത വിമാനത്തില്‍ സെലിനുമായി കൊച്ചിയില്‍ തിരികെയെത്തി. വാഹനത്തില്‍   നേരെ ഞാന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കും. ബംഗളൂരു മെഡിക്കല്‍ കോളജില്‍നിന്നു മകളെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ്  ചെയ്തു മടങ്ങുമ്പോള്‍ ആശുപത്രി അധികൃതര്‍ പറഞ്ഞത് രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ലെന്നായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയതോര്‍ക്കുന്നു.

ബിലിറൂബിന്റെ ഈ ചയാപചയ പ്രക്രിയയില്‍ ഏതെങ്കിലും ഘട്ടത്തില്‍ അപാകത ഉണ്ടാകുമ്പോള്‍ ശരീരത്തില്‍നിന്നു പുറത്തുപോവാതെ വരുന്നു.ഇത് മഞ്ഞപ്പിത്തത്തിനു കാരണമാവാറുണ്ട്.

ആയുര്‍വേദ ചികിത്സകനെന്ന നിലയില്‍ വര്‍ഷങ്ങളായുള്ള  അനു ഭവത്തില്‍ മെഡിക്കല്‍ കോളജില്‍നിന്നും മടക്കിയ രോഗികളെ വരെ  ചികിത്സിച്ചു മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. മരുന്നുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പഠിച്ച അറിവുകള്‍ക്കു പുറമെ മുന്‍ അനുഭവങ്ങളും യുക്തിചിന്തയും ചികിത്സകന്റെ കൂട്ടിനുണ്ടാവും. ഇതില്‍നിന്നാണ് രോഗിക്ക് ഏറ്റവും അനുയോജ്യമായ ചികിത്സാക്രമം രൂപപ്പെടുത്തിയെടുക്കാറുള്ളത്.

സെലിന് പ്രധാനമായും അഞ്ചിനം മരുന്നുകളാണ് നല്‍കിയത്. എല്ലാം നമ്മുടെ ചുറ്റുവട്ടത്തു തന്നെ ലഭിക്കുന്നവയുമായിരുന്നു. ആവണക്കിന്റെ തളിരായിരുന്നു അതില്‍ പ്രധാനം. ആവണക്കിന്റെ രണ്ടു തളിരില, അഞ്ചു ഗ്രാം പച്ച മഞ്ഞള്‍, മൂന്നു ഗ്രാം നല്ലജീരകം, ഒരു മൂട് കീഴാര്‍നെല്ലി, പൂവരശിന്റെ (ചീലാന്തി) മൂന്നു തളിരില എന്നിവ നല്ലതുപോലെ അരച്ച് രാവിലെ കരിക്കിന്‍വെള്ളത്തില്‍ കഴിപ്പിച്ചു. അതോടൊപ്പം വിളര്‍ച്ച മാറാനും രക്തവര്‍ധനവിനും ചില ആയുര്‍വേദ മരുന്നുകള്‍ കൂടി നിര്‍ദേശിച്ചു.
avanak

മൃഗക്കൊഴുപ്പ്, എണ്ണ, ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. ഉപ്പിന്റെ ഉപയോഗം ദിവസം നാലു ഗ്രാം മാത്രമായി നിജപ്പെടുത്തി. അദ്ഭുതകരമായിരുന്നു പിന്നീടുള്ള മാറ്റം. ഒരാഴ്ച കൊണ്ട് ബിലിറൂബിന്റെ അളവ് 16.6ല്‍ നിന്നും മൂന്നിലേക്കെത്തി. പിന്നീട് അത് സാധാരണ അളവിലേക്കെത്തി.

പുതുതായി ഒന്നും സെലിന്റെ കാര്യത്തില്‍ ചെയ്തിരുന്നില്ല. വിരേചനം (വയറിളക്കല്‍) പല രോഗങ്ങള്‍ക്കുമുള്ള ചികിത്സയാണ്. കാമിലക്ക് (മഞ്ഞപ്പിത്തം) ഇത് പ്രയോഗിക്കാമെന്ന് പുരാതന വൈദ്യശാസ്ത്രഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്. അതിനനുസരിച്ചുള്ള ചികിത്സാക്രമമാണ് സെലിന് നല്‍കിയത്. ശരീരത്തില്‍ നിന്നും മലം ശരിയായി പുറത്തുപോകാനുള്ള മരുന്നായിരുന്നു ആവണക്കിന്റെ തളിരില. അതോടൊപ്പം രോഗം മൂലം ശരീരത്തിനുണ്ടായ മറ്റു വൈഷമ്യങ്ങള്‍ മാറാനുള്ള മരുന്നുകളും നല്‍കി. രോഗം പൂര്‍ണമായും മാറിയതോടെ സെലിന്‍ പൂര്‍ണ ആരോഗ്യവതിയായി ബംഗളൂരു മെഡിക്കല്‍ കോളജിലേക്കു മടങ്ങി നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഡല്‍ഹിയിലെ പ്രമുഖ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് സെലിന്‍.

 

 

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 167 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day