|    Dec 8 Thu, 2016 5:26 pm
FLASH NEWS

വിമാനയാത്രയുടെ ത്രില്ലില്‍ വിദ്യാര്‍ഥികള്‍

Published : 23rd November 2016 | Posted By: SMR

കൊണ്ടോട്ടി: കോഴിക്കോട് കാണാന്‍ വിമാനത്തിലെത്തി വിദ്യാര്‍ഥികള്‍. പത്തനംതിട്ട അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് കോഴിക്കോട് നഗരം കാണാന്‍ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലത്തെിയത്. തൃച്ചേന്ദമംഗലം സ്‌കൂളിലെ 1985 ബാച്ച് എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ അലുംനി അസോസിയേഷനാണ് കുട്ടികള്‍ക്ക് എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആകാശയാത്രയൊരുക്കിയത്. 45 വിദ്യാര്‍ഥികളെ നറുക്കെടുപ്പിലൂടെയാണ് കണ്ടെത്തിയത്. പുലര്‍ച്ചെ നാട്ടില്‍ നിന്നും ബസ്സില്‍ തിരുവനന്തപുരത്തെത്തിയ സംഘം ഒമ്പതരയോടെ കരിപ്പൂരില്‍ വിമാനമിറങ്ങി. അധ്യാപകരും പൂര്‍വവിദ്യാര്‍ഥി സംഘടനാ ഭാരവാഹികളുമടക്കം 68 പേരാണ് സംഘത്തിലുണ്ടായിരുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാള്‍, പ്ലാനിറ്റോറിയം, മിറര്‍ പ്ലാനറ്റ്, കാപ്പാട് ബീച്ച്, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ, മിഠായിത്തെരുവ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രിയില്‍ മലബാര്‍ എക്സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങി. 90 ശതമാനം കുട്ടികളും ഇതുവരെ തീവണ്ടിയില്‍ യാത്ര ചെയ്തിരുന്നില്ല. യാത്രക്കുള്ള സാമ്പത്തിക സഹായം തിരുവല്ല മൊബൈല്‍ പ്ലാനറ്റ്് നല്‍കി. പൂര്‍വ്വവിദ്യാര്‍ഥി സംഘടനാ ചെയര്‍മാന്‍ റോബിന്‍ ബേബി, പ്രിന്‍സിപ്പല്‍ കെ സുധ, പ്രഥമാധ്യാപിക വി വി ഓമന, സിബി ചാക്കോ, കാര്‍ട്ടൂണിസ്റ്റ് ജിതേഷ്, ഗ്രാമപ്പഞ്ചാത്തംഗം ഷെല്ലി ബേബി തുടങ്ങിയവര്‍ കുട്ടികളെ അനുഗമിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day