|    Dec 10 Sat, 2016 10:01 pm

വിഭാഗീയത: തിരുനാവായയില്‍ ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Published : 9th November 2016 | Posted By: SMR

തിരൂര്‍: തിരുനാവായയില്‍ ലീഗിലെ വിഭാഗീയത മറനീക്കി പുറത്തേയ്ക്ക്. പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. രണ്ടുപേര്‍ ആശുപത്രിയില്‍. അടിപിടിയില്‍ പരിക്കേറ്റ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം സിപിഎ ലത്തീഫി (38)നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും കുറ്റിപ്പറമ്പില്‍ നാസറി (35)നെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുനാവായ എടക്കുളത്തെ പഞ്ചായത്ത് ലീഗ് ഓഫിസില്‍ ഇന്നലെ രാത്രി ചേര്‍ന്ന യോഗത്തില്‍ വച്ചാണു പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്. പുതിയ മെംബര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പുതിയ ഭാരവാഹികളേയും കൗണ്‍സില്‍ അംഗങ്ങളേയും തെരെഞ്ഞെടുക്കാനായിരുന്നു യോഗം ചേര്‍ന്നത്. ലത്തീഫ് മൂന്നാം വാര്‍ഡിലെ താമസക്കാരനാണെന്നും വാര്‍ഡ് 17ലെ ഭാരവാഹിയാകാനോ കൗണ്‍സിലറാകാനോ കഴിയില്ലെന്നും മറുവിഭാഗം ആരോപിച്ചതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളാണ് അടിപിടിക്കു തുടക്കം കുറിച്ചത്. എടക്കുളത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വിഭാഗീയതയാണ് ഇന്നലെ മറനീക്കിയത്. ലീഗ് നേതാവ് സി പി മൊയ്തീന്‍ഹാജിയും അബൂദബി കെഎംസിസി മുന്‍ പ്രസിഡന്റ് നേതൃത്വം കൊടുക്കുന്ന ഗ്രൂപ്പും തമ്മിലാണ് ഏറ്റുമുട്ടിയത്. ഓഫിസിനകത്ത് നടന്ന അടിപിടിയും ബഹളവും റോഡിലേക്കിറങ്ങിയും തുടര്‍ന്നു. നാട്ടുകാര്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ തിരിച്ചയച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക