|    Dec 6 Tue, 2016 12:07 am
FLASH NEWS

വിനോദോപാധികളില്ലാതെ തോട്ടം മേഖലയിലെ കുട്ടികളും യുവജനങ്ങളും

Published : 28th October 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: തോട്ടം മേഖലകളിലെ യുവാക്കള്‍ക്കും കുട്ടികള്‍ക്കും കായിക മേഖലയില്‍ വളരാന്‍ കഴിയുന്നില്ല.സര്‍ക്കാര്‍ ഏജന്‍സികളുടെ അലംഭാവമാണ് ഇതിനു പിന്നിലെന്ന് ആരോപണം ശക്തമായി.മുമ്പ് പല തോട്ടങ്ങളിലും കുട്ടികള്‍ക്കായി ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചിരുന്നു.സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഇവയെല്ലാം തോട്ടമുടമകള്‍ പൂട്ടി.പതിനഞ്ചു വര്‍ഷമായി ഇത്തരം ക്ലബുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല.കമ്പനി നിയമമനുസരിച്ച് വരുമാനത്തിന്റെ നിശ്ചിത തുക സാമൂഹിക സേവനങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന് നിബന്ധന ഉണ്ടെങ്കിലും ഇത് ചെലവഴിക്കാന്‍ കമ്പനി  തയാറാവുന്നില്ല. ജില്ലയിലെ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍, എ.വി.ടി., എം.എം.ജെ. തുടങ്ങിയ തോട്ടങ്ങളില്‍ തൊഴിലാളികളുടെ കുട്ടികള്‍ക്ക് കായിക രംഗത്ത് ഉയര്‍ന്നു വരുന്നതിനായി പ്രത്യേക കളിസ്ഥലങ്ങളും മറ്റു സൗകര്യങ്ങളും നല്‍കിയിരുന്നു.എന്നാല്‍ ഇപ്പോള്‍ ഇവയെല്ലാം അടച്ചു പൂട്ടി.ഹൈറേഞ്ചിലെ പ്രധാന കായിക ഇനങ്ങളായ വോളിബോള്‍, കബഡി, ഫുട്‌ബോള്‍, ക്രിക്കറ്റ്  തുടങ്ങിയവയൊക്കെ ഇവിടെ സംഘടിപ്പിച്ചിരുന്നു.ഏപ്രില്‍, മെയ് മാസങ്ങളിലാണ് പല തോട്ടങ്ങളിലും ഇത്തരം മല്‍സരങ്ങള്‍ സംഘടിപ്പിക്കുമായിരുന്നു.സാമ്പത്തിക പ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്ന് ആര്‍.ബി.ടി.എസ്‌റ്റേറ്റ് പോലെ മുന്‍നിര എസ്‌റ്റേറ്റുകള്‍ പൂട്ടിയതോടെ പിന്നീട് ഏറ്റെടുത്ത തോട്ടം ഉടമകള്‍ കായിക വിനോദങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ല. നിലവില്‍ ഉണ്ടായിരുന്ന ഗ്രൗണ്ടുകളില്‍ തേയില ചെടികള്‍ കൃഷി ചെയ്തിരിക്കുകയാണ്. പുതുതായി കളിസ്ഥലങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നുമില്ല. ഇതോടെ യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കും മറ്റ് വിനോദമാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല. തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ ഏജന്‍സികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല.ത്രിതല പഞ്ചായത്തുകള്‍ വര്‍ഷത്തില്‍ സ്‌പോര്‍ട്്‌സ് കിറ്റുകള്‍ നല്‍കുന്നുണ്ടുവെങ്കിലും ഇത് തോട്ടം മേഖലകളിലെ കുട്ടികളുടെ കൈകളില്‍ എത്തുന്നില്ല.തങ്കമല, മൂങ്കലാര്‍, വാളാര്‍ഡി, മ്ലാമല, മേഖലകളില്‍ മാത്രമാണ് ഇപ്പോള്‍ ക്ലബ്ബുകള്‍ ഉള്ളത്.                   സാമ്പത്തികമില്ലാത്തതിനാല്‍ ഇവയുടെ പ്രവര്‍ത്തനവും ഭാഗികമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day