|    Dec 9 Fri, 2016 5:30 am
FLASH NEWS

വിനോദസഞ്ചാര മേഖലയിലും പ്രതിസന്ധി

Published : 12th November 2016 | Posted By: SMR

കോവളം: അഞ്ഞുറിന്റെയും ആയിരത്തിന്റെയും നോട്ടുകളുമായി ഹോട്ടലുകളിലും മറ്റുമെത്തിയ വിദേശികളും കുടുങ്ങി. പഴയ അഞ്ഞൂറും ആയിരവും ആര്‍ക്കും വേണ്ടാതായതാണ് വിനോദ സഞ്ചാരികള്‍ക്ക് കുരുക്കായത്. കാര്യമറിയാതെ പലരും കച്ചവടക്കാരോടും ഹോട്ടലുകാരോടും തട്ടിക്കയറി. പണം സ്വീകരിക്കാന്‍ പലരും വിസമ്മതിച്ചതോടെ ഇനിയൊരിക്കലും ഇന്ത്യയിലേക്ക് വരില്ലെന്ന് ശപഥമെടുത്താണ് പലരും കേരളം വിട്ടത്. പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി ദൈവത്തിന്റെ സ്വന്തം നാടുകാണാന്‍ കോവളത്ത് പറന്നെത്തിയ സഞ്ചാരികളാണ് പിന്‍വലിച്ച പണത്തിന്റെ പേരില്‍ നട്ടം തിരിഞ്ഞത്. രണ്ട് ദിവസം മുമ്പ് വരെ ഇഷ്ടം പോലെ കൈമാറ്റം നടത്തിയിരുന്ന നോട്ടുകള്‍ പെട്ടെന്ന് വേണ്ടെന്ന് വന്നതോടെ പലരും എന്ത് ചെയ്യണമെന്നറിയാതെ നിരാശരായി. കോവളത്ത് ദിവസങ്ങളോളം തങ്ങാനെത്തിയ വിദേശ, ആഭ്യന്തര സഞ്ചാരികളും  അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള പണം പോലുമില്ലാതെ ടൂര്‍ പാക്കേജ് വെട്ടിച്ചുരുക്കി സ്വന്തം നാടുകളിലേക്ക് മടങ്ങി. പണത്തിന്റെ പേരില്‍ മുറികള്‍ ഉപേക്ഷിച്ചുള്ള സഞ്ചാരികളുടെ കൊഴിഞ്ഞുപോക്ക് ഹോട്ടല്‍ മേഖലയെയും മറ്റ് കച്ചവട കേന്ദ്രങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day