|    Dec 5 Mon, 2016 9:59 am
FLASH NEWS

വിധി വരാനിരിക്കെ ‘ഏറ്റുമുട്ടല്‍’

Published : 1st November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭോപാലില്‍ ഏറ്റുമുട്ടലിന് ഇരയായവര്‍ കൊല്ലപ്പെടുന്നത് കേസില്‍ വിധി വരാനിരിക്കെ. വിചാരണ അന്തിമഘട്ടത്തിലെത്തിയ കേസില്‍ വിധി അനുകൂലമാവുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ഇവര്‍ യാതൊരു നിലയ്ക്കും ജയില്‍ ചാടാന്‍ സാധ്യതയില്ലെന്നും ഇവരുടെ അഭിഭാഷകന്‍ തഹാവുര്‍ ഖാന്‍ പറഞ്ഞു.
കൂട്ടക്കൊലയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ പലതവണ സന്ദര്‍ശിച്ച ജയിലാണത്. അവിടെ നിന്ന് ഇത്ര ലളിതമായി  രക്ഷപ്പെടാന്‍ കഴിയില്ല. 18-20 സാക്ഷികളെ കൂടി വിസ്തരിക്കാനേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇതുവരെ ഇവര്‍ക്കെതിരേ ഒന്നും തെളിയിക്കാന്‍ പോലിസിന് പറ്റിയിട്ടില്ല. ആഴ്ചകള്‍ക്കുള്ളില്‍ വിധി വരുമെന്ന് ഉറപ്പാണ്- തഹാവുര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 509 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day